Latest News
കര്‍ണാടക: ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
നിയമസഭാ കയ്യാങ്കളി: സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; അപ്പീല്‍ സുപ്രീം കോടതി തള്ളി
രാജ്യത്ത് 43,654 പേര്‍ക്ക് കോവിഡ്; പ്രതിദിന കേസുകളില്‍ 47 ശതമാനം വര്‍ധനവ്; 640 മരണം
Tokyo Olympics Day 5: ബാഡ്മിന്റണ്‍: പ്രതീക്ഷയായി സിന്ധു; രണ്ടാം ജയം
വാക്സിന്‍ ക്ഷാമത്തിന് പരിഹാരം; ഇന്ന് അഞ്ച് ലക്ഷം ഡോസെത്തും

വാക്സിനേഷനിൽ കുതിപ്പ്; 13 ദിവസത്തിനിടെ 6.77 കോടി ഡോസ് വിതരണം

വാക്സിന്‍ ഉത്പാദനം കൂടിയതോടെ രണ്ടാമത്തെ ഡോസിന്റെ വിതരണവും വര്‍ധിച്ചിട്ടുണ്ട്

ന്യൂഡല്‍ഹി: പുതിയ വാക്സിന്‍ നയം നിലവില്‍ വന്നതിന് ശേഷം രാജ്യത്ത് 6.77 കോടി ഡോസുകള്‍ വിതരണം ചെയ്തു. ജൂണ്‍ 21 മുതല്‍ ജൂലൈ മൂന്ന് വരെയുള്ള കാലയളവിലാണിത്. ജൂണ്‍ 21 ന് ശേഷം പ്രതിദിന വാക്സിനേഷന്‍ ശരാശരി 52.08 ലക്ഷമായി ഉയര്‍ന്നു. ഇതിന് മുന്‍പ് 31.20 ലക്ഷമായിരുന്നു ശരാശരി വിതരണം.

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വാക്സിന്‍ നയം നിലവില്‍ വന്നതിന് ശേഷം വിതരണം ചെയ്യുന്ന ഡോസുകളുടെ എണ്ണത്തിലും ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തുന്നുണ്ട്. സെറം ഇന്‍സ്റ്റിറ്റ്യൂട്ടും, ഭാരത് ബയോടെക്കും വാക്സിന്‍ ഉത്പാദനത്തിന്റെ അളവും ഉയര്‍ത്തിയിട്ടുണ്ട്.

18-44 വയസിനിടയിലുള്ളവരുടെ കുത്തിവയ്പ്പില്‍ 71 ശതമാനം വര്‍ധനവാണ് ജൂണ്‍ 21 ന് ശേഷം ഉണ്ടായത് (ജൂണ്‍ 21 ന് മുന്‍പുള്ള 13 ദിവസത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍). കൃത്യമായ കണക്കുകള്‍ അനുസരിച്ച് പ്രസ്തുത വിഭാഗത്തില്‍ ഉള്‍പ്പെട്ട 1.86 കോടി പേരാണ് വാക്സിന്‍ സ്വീകരിച്ചത്.

ജൂണ്‍ എട്ട് മുതല്‍ 20 വരെയുള്ള ദിവസങ്ങളില്‍ 2.62 കോടി വാക്സിന്‍ ഡോസുകളാണ് 18-44 വയസ് വിഭാഗക്കാര്‍ക്ക് വിതരണം ചെയ്തത്. ജൂലൈ മൂന്ന് എത്തിയപ്പോള്‍ ഇത് 4.48 കോടിയായി ഉയര്‍ന്നു. പ്രസ്തുത വിഭാഗത്തില്‍ ആകെ വാക്സിന്‍ സ്വീകരിച്ചവരുടെ 66 ശതമാനമാണിത്.

വാക്സിന്‍ ഉത്പാദനം കൂടിയതോടെ രണ്ടാമത്തെ ഡോസിന്റെ വിതരണവും വര്‍ധിച്ചിട്ടുണ്ട്. ജൂണ്‍ 21 ന് ശേഷം1.24 കോടി രണ്ടാം ഡോസ് വാക്സിന്‍ വിതരണം ചെയ്തു. ജൂണ്‍ 21 ന് മുന്‍പത്തെ 13 ദിവസം നല്‍കിയത് 45.19 ലക്ഷം ഡോസുകള്‍ മാത്രമായിരുന്നു.

ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക, ഗുജറാത്ത്, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍, തമിഴ്നാട്, കേരളം, ബിഹാര്‍, തെലങ്കാന, ആന്ധ്ര പ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങള്‍ ഒരു കോടിയിലധികം പേര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കി കഴിഞ്ഞു. 13 സംസ്ഥാനങ്ങളിലുമായി ജൂണ്‍ 21 ന് ശേഷം 5.29 കോടി വാക്സിനാണ് വിതരണം ചെയ്തത്. ഈ കാലയളവില്‍ രാജ്യത്ത് വിതരണം ചെയ്തതിന്റെ 78 ശതമാനമാണിത്.

ചില സംസ്ഥാനങ്ങളിലെ ആകെ വാക്സിനേഷന്റെ അഞ്ചിലൊന്ന് ശതമാനത്തിലധികം വിതരണമാണ് ജൂണ്‍ 21 ന് ശേഷം നടന്നത്. മധ്യപ്രദേശ് ( 29.67 ശതമാനം), ഉത്തര്‍പ്രദേശ് (22.59), കര്‍ണാടക (21.10), തെലങ്കാന (20.75), തമിഴ്നാട് (20.63).

Also Read: Covid-19 vaccines for pregnant women: ഗർഭിണികൾക്കുള്ള കോവിഡ് വാക്സിനേഷൻ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: 6 77 crore doses since new policy rolled out

Next Story
റഫേൽ: ജെപിസി അന്വേഷണം വേണമെന്ന് കോൺഗ്രസ്സിന് പിറകെ സിപിഎമ്മുംRafale, Rafale probe, Rafale judicial probe, France, Rafale probe French media, mediapart website, Rafale deal, Rafale deal corruption allegation, NDA, BJP, congress, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com