ന്യൂഡല്‍ഹി: പത്തോളം പാക് സൈനികരെ വധിച്ചതായി കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ഭീകരരകേന്ദ്രങ്ങളിലും പാക് ആര്‍മി പോസ്റ്റുകളിലും ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയതിന് പിന്നാലെയാണ് മേധാവിയുടെ സ്ഥിരീകരണം.
ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടിയില്‍ ആറ് മുതല്‍ പത്ത് പാക് സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും അത്ര തന്നെ ഭീകരരേയും വധിച്ചതായും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം എത്രയാണെന്നത് സംബന്ധിച്ച കണക്കെടുപ്പ് നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
”ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടിയില്‍ ഭീകരരുടെ ഭാഗത്ത് വലിയ നഷ്ടങ്ങളുണ്ടായിട്ടുണ്ട്. താഗ്ധറിന് അപ്പുറത്തുള്ള ഭീകരക്യാംപുകള്‍ തകര്‍ക്കപ്പെട്ടിട്ടുണ്ട്. ഞങ്ങള്‍ക്ക് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ആറ് മുതല്‍ പത്ത് വരെ പാക് സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മൂന്ന് ക്യാംപുകള്‍ തകര്‍ത്തിട്ടുണ്ട്. അത്ര തന്നെ ഭീകരരും വധിക്കപ്പെട്ടു” ബിപിന്‍ റാവത്ത് പറഞ്ഞു.
#WATCH Army Chief General Bipin Rawat on Indian Army used artillery guns to target terrorist camps in PoK: On the basis of reports that we have been getting, 6-10 Pakistani soldiers have been killed, 3 camps have been destroyed. Similar no. of terrorists have also been killed… pic.twitter.com/a19gOD90Ab
— ANI (@ANI) October 20, 2019
അതേസമയം, ഇന്ത്യന്‍ സൈന്യത്തിന്റെ അവകാശവാദത്തെ പാക്കിസ്ഥാന് തള്ളി. ഇന്ത്യയുടെ നുണപ്രചരണം തുറന്നു കാണിക്കാനായി പി5 രാജ്യങ്ങളുടെ പ്രതിനിധികളുമായി മേഖലയില്‍ സന്ദര്‍ശനം നടത്താന്‍ തയ്യാറാണെന്നും പാക്കിസ്ഥാന് പറഞ്ഞു.
നേരത്തെ, പാക്കിസ്ഥാന്റെ ഭാഗത്തു നിന്നുമുള്ള വെടിവപ്പില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തില്‍ മൂന്ന് സാധാരണക്കാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് മുതല്‍ അതിര്‍ത്തിയില്‍ തുടര്‍ച്ചയായ പ്രകോപനങ്ങളാണ് നടക്കുന്നത്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook