Latest News
കോവിഡ് മരണം 40 ലക്ഷം കടന്നു; കൂടുതല്‍ ഇന്ത്യ, അമേരിക്ക, ബ്രസീല്‍ രാജ്യങ്ങളില്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനുള്ള സ്പുട്നിക് വാക്സിന്‍ ഉടന്‍
രാജ്യത്ത് 62,480 പുതിയ കേസുകള്‍; 1,587 മരണം
കിവികളെ കീഴടക്കാന്‍ ഇന്ത്യ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്ന് തുടക്കം
സംവിധായകന്‍ സച്ചി ഓര്‍മയായിട്ട് ഒരു വര്‍ഷം

മാതാപിതാക്കളെ മഹാമാരി കവര്‍ന്നു; അനാഥരായത് 577 കുട്ടികള്‍

ഇതിനോടകം തന്നെ വിവിധ സംസ്ഥാനങ്ങള്‍ കോവിഡ് മൂലം അനാഥരായവര്‍ക്ക് സഹായം വാക്ദാനം ചെയ്തിട്ടുണ്ട്

Covid 19, Covid Children

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം അതിന്റെ തീവ്രത കൈവരിച്ച് ശമിക്കുമ്പോള്‍ ആശങ്കയിലാഴ്ത്തുന്ന മറ്റൊരു വസ്തുതയുണ്ട്. രണ്ടാം തരംഗത്തിന്റെ 55 ദിവസത്തെ കണക്ക് പരിശോധിക്കുമ്പോള്‍ 577 കുട്ടികളാണ് മാതാപിതാക്കള്‍ നഷ്ടപ്പെട്ട് അനാഥരായത്. കേന്ദ്ര വനിതാ ശിശു ക്ഷേമ വകുപ്പാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സമൂഹ മാധ്യമങ്ങളില്‍ അനാഥരായ കുട്ടികളെ ദത്തെടുക്കുന്നത് സംബന്ധിച്ച് സന്ദേശങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് അന്വേഷണം നടന്നത്. “എല്ലാ സംസ്ഥാനങ്ങളിലും ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കി. ഓരോ ജില്ലയിലും എത്ര കുട്ടികള്‍ അനാഥരായി എന്നതില്‍ കണക്കെടുത്തു. നിലവില്‍ 577 കുട്ടികള്‍ക്കാണ് മാതാപിതാക്കള്‍ നഷ്ടമായിട്ടുള്ളത്,” മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അനാഥരായ കുട്ടികള്‍ക്ക് പിന്തുണയ്ക്കാനും സംരക്ഷിക്കാനും സര്‍ക്കാര്‍ പ്രതിജ്ഞബദ്ധരാണെന്ന് വകുപ്പ് മന്ത്രി സ്മൃതി ഇറാനി വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് മന്ത്രിയുടെ പ്രതികരണം. ഇതുമായി ബന്ധപ്പെട്ട കണക്കും കേന്ദ്രമന്ത്രി പുറത്തു വിട്ടു.

Also Read: കോവിഡിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളെ സർക്കാർ ഏറ്റെടുക്കും: കേജ്‌രിവാൾ

“അനാഥരായവരുടെ പരിചരണത്തിനായി ഒരു ജില്ലയ്ക്ക് 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്, ഇത് സംയോജിത ശിശു സംരക്ഷണ പദ്ധതി പ്രകാരം ജില്ലാ മജിസ്‌ട്രേറ്റ് വിതരണം ചെയ്യും. ഒരു കുട്ടി പോലും അരക്ഷിതാവസ്ഥയിലൂടെ കടന്ന് പോകരുത് എന്നാണ് ലക്ഷ്യം,” അധികൃതര്‍ വ്യക്തമാക്കി.

ഇതിനോടകം തന്നെ വിവിധ സംസ്ഥാനങ്ങള്‍ കോവിഡ് മൂലം അനാഥരായവര്‍ക്ക് സഹായം വാക്ദാനം ചെയ്തിട്ടുണ്ട്. ഡല്‍ഹി, പഞ്ചാബ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ വിദ്യാഭ്യാസ പരമായും സാമ്പത്തികമായും പിന്തുണ നല്‍കുമെന്ന് അറിയിച്ചു. ഉത്തരാഖണ്ഡ്, കര്‍ണാടക, ആന്ധ്ര പ്രദേശ് സര്‍ക്കാരുകള്‍ ക്ഷേമ പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: 577 children orphaned in second wave of pandemic

Next Story
പിഎം കെയേഴ്‌സ് വഴി ലഭിച്ച വെന്റിലേറ്ററുകളിൽ 150ൽ 113നും തകരാർ, വിശദീകരണം തേടി ബോംബെ ഹൈക്കോടതിPM Cares Ventilators, പിഎം കെയർ വെന്റിലേറ്റർ, Modi PM Cares ventilators, മോദി പിഎം കെയർ,Faulty PM Cares ventilators, India PM Cares ventilators, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express