ന്യൂഡൽഹി: ‘വിമാനാപകടം തലനാരിഴക്ക് ഒഴിവായി’. ഇന്ന് നമുക്ക് അത്ര അപരിചിതമല്ലാത്ത വാർത്തായാണിത്. ഇന്ത്യയിൽ ഇത്തരത്തിൽ കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ ഭാഗ്യം കൊണ്ട് രക്ഷപ്പട്ടത് 52 വിമാനങ്ങളാണെന്ന് റിപ്പോർട്ടുകൾ. സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലിനെ ഉദ്ദരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയതത്. 2014 ജനുവരിക്കും 2017 മെയ് മാസത്തിനും ഇടയിലാണ് 52 അപകടങ്ങൾ ഒഴിവായത്.

ഒഴിവായിപ്പോയ 52 അപകടങ്ങളിൽ 35 എണ്ണവും സന്പൂർണ തകർച്ച നേരിടേണ്ടിയിരുന്ന അപകടങ്ങളായിരുന്നു എന്നും റിപ്പോർട്ടിലുണ്ട്. ഈ കാലയളവിൽ ഡൽഹി (13), മഹാരാഷ്ട്ര (10), കർണാടക (10)എന്നീ സംസ്ഥാനങ്ങളിലായാണ് ഏകദേശം 50 ശതമാനത്തോളം അപകടങ്ങൾ ഒഴിഞ്ഞു പോയത്. മറ്റു ‘രക്ഷപ്പെടലുകൾ’ 15 സംസ്ഥാനങ്ങളിലായിട്ടാണ് സംഭവിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

വിമാന അപകടസാദ്ധ്യത വർദ്ധിക്കാൻ നിരവധി കാരണങ്ങളുണ്ടെന്നും ഇവ തടയാൻ 11 ഇന സുരക്ഷാ മാനദണ്ഡം പ്രാവർത്തികമാക്കാൻ തയ്യാറെടുക്കുകയുമാണെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ