ഹാനോവർ: ജര്‍മ്മനിയിലെ ഹാനോവറില്‍ രണ്ടാം ലോക മഹായുദ്ധത്തിലെ ബോംബുകള്‍ കണ്ടെത്തിയതിനെ തുടർന്ന് ജർമൻ നഗരമായ ഹാനോവറിൽനിന്ന് ആളുകളെ കൂട്ടത്തോടെ ഒഴിപ്പിച്ചു. അരലക്ഷത്തോളം ആളുകളെയാണ് ഒഴിപ്പിച്ചത്.
വെഡൽസ്റ്റാബിൽ കെട്ടിടനിർമാണ നടക്കുന്നതിനിടെയാണ് ബോംബുകള്‍ കണ്ടെത്തിയത്. 13 ബോംബുകളാണ് ലഭിച്ചത്. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. ബോംബ് നിർവീര്യമാക്കാനുള്ള ശ്രമം നടന്നുവരികയാണ്.
1943 ഒക്ടോബറിലാണ് രണ്ടാം ലോകയുദ്ധകാലത്ത് ഹാനോവിൽ ബോംബ് ആക്രമണം ഉണ്ടായത്. 2,61,000ത്തോളം ബോംബുകളാണ് അന്ന് ഹാനോവറില്‍ മാത്രം നിക്ഷേപിച്ചത്. 1,245 പേരാണ് അന്ന് കൊല്ലപ്പെട്ടത്. 250, 000 പേർ ഭവനരഹിതരായി. ഇതില്‍ അന്ന് സ്ഫോടനം ഉണ്ടാക്കാത്ത നിരവധി ബോംബുകളാണ് ഇപ്പോഴും ഹാനോവറില്‍ അങ്ങിങ്ങായി കിടക്കുന്നത്.
രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞ് 70 വര്‍ഷങ്ങള്‍ക്കിപ്പുറവും ജര്‍മ്മന്‍ അധികൃതര്‍ ബോംബ് കണ്ടെത്താന്‍ ബുദ്ധിമുട്ടുകയാണ്. വെള്ളിയാഴ്ച്ച ആശുപത്രികളിലെ രോഗികളെ ഒഴിപ്പിച്ചാണ് മാറ്റിപ്പാര്‍പ്പിക്കല്‍ നടപടി ആരംഭിച്ചിരുന്നത്. നഗരത്തിലെ എല്ലാ പരിപാടികളും റദ്ദാക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്കി.
കഴിഞ്ഞ വർഷം ക്രിസ്മസ് ദിവസം ഓഗ്സ്ബർഗിൽനിന്ന് ലോകയുദ്ധ കാലത്തെ ബോംബ് കണ്ടെത്തിയതിനെ തുടർന്ന് 54,000 പേരെ ഒഴിപ്പിച്ചിരുന്നു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook