ന്യൂഡല്‍ഹി: ഹരിയാനയില്‍ ഒന്നിന് പിറകെ ഒന്നായി വാഹനങ്ങള്‍ ഇടിച്ച് എട്ട് പേര്‍ മരിച്ചു. സ്കൂള്‍ ബസ് അടക്കം 50ഓളം വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിക്കും ഹരിയാനക്കും ഇടയിലുളള റോത്തക്-റെവാരി ദേശീയപാതയിലാണ് അപകടം നടന്നത്. ഇന്ന് രാവിലെയാണ് ജജ്ജാര്‍ പ്രദേശത്തിനടുത്ത് അപകടം നടന്നത്.
മരിച്ച എട്ട് പേരില്‍ 7 പേരും വനിതകളാണ്. വാഹനങ്ങള്‍ തകര്‍ന്ന് തരിപ്പണമായിരിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിന് പിന്നാലെ പ്രദേശത്ത് രണ്ട് കി.മീറ്ററോളം പരിധിയില്‍ ഗതാഗത സ്തംഭനം ഉണ്ടായി. സ്ഥലത്ത് ഇപ്പോഴും അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ നീക്കം ചെയ്യാന്‍ ശ്രമം നടക്കുകയാണ്.
ഇന്ന് രാവിലെ ഹരിയാന, ഡല്‍ഹി, പഞ്ചാബ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലൊക്കെ കനത്ത മഞ്ഞ് മൂടി കിടന്നിരുന്നു. 500 മീറ്റര്‍ പരിധിക്ക് പുറത്തുളള വസ്തുക്കളൊന്നും കാണാന്‍ കഴിയാത്തത്ര ഗുരുതരമായിരുന്നു കാര്യങ്ങള്‍.