scorecardresearch

കര്‍ണാടകയില്‍ ഉച്ചഭക്ഷണം കഴിച്ച 50 സ്കൂള്‍ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ചാമരാജ്നഗറില്‍ 15 ഭക്തര്‍ പ്രസാദം കഴിച്ച് മരിച്ചതിന് പിന്നാലെയുണ്ടായ ഈ സംഭവം രക്ഷിതാക്കളില്‍ ആശങ്ക പരത്തി

ചാമരാജ്നഗറില്‍ 15 ഭക്തര്‍ പ്രസാദം കഴിച്ച് മരിച്ചതിന് പിന്നാലെയുണ്ടായ ഈ സംഭവം രക്ഷിതാക്കളില്‍ ആശങ്ക പരത്തി

author-image
WebDesk
New Update
കര്‍ണാടകയില്‍ ഉച്ചഭക്ഷണം കഴിച്ച 50 സ്കൂള്‍ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബംഗളൂരു: കര്‍ണാടകയില്‍ ഉച്ചഭക്ഷണത്തില്‍ നിന്നും ഭക്ഷ്യ വിഷബാധയേറ്റ് രമ്ട് സ്കൂളുകളില്‍ നിന്നായി 50 വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബഗാല്‍ക്കോട്ടിലെ ഹുങ്കുണ്ട താലൂക്കിലെ ചിക്കമഗി പ്രൈമറി സ്കൂളിലെ 20 വിദ്യാര്‍ത്ഥികളെയാണ് ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്കൂളിലെ ഉച്ചഭക്ഷണത്തില്‍ പല്ലി വീണാണ് കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധയേല്‍ക്കാന്‍ കാരണമായതെന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്. എന്നാല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടികള്‍ക്ക് ചര്‍ദ്ധിയും വയറ് വേദനയും ഉണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Advertisment

ബല്ലാരി ജില്ലയിലെ ഹഗല്ലൂര്‍ ഗ്രാമത്തിലെ സര്‍ക്കാര്‍ സ്കൂളിലെ 30 വിദ്യാര്‍ത്ഥികളെയാണ് ഇതിന് പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടത്തെ കുട്ടികളും ഛര്‍ദ്ദിക്കുകയും വയറ് വേദനയുണ്ടെന്ന് പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരെ വിജയനഗര ഇന്‍സ്റ്റിറ്റ്യൂട്ട് ഓപ് മെഡിക്കല്‍ സയന്‍സിലാണ് പ്രവേശിപ്പിച്ചത്.

50 കുട്ടികളുടേയും നില സാരമല്ലെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും സര്‍ക്കാര്‍വൃത്തങ്ങള്‍ വ്യക്തമാക്കി. ചാമരാജ്നഗറില്‍ 15 ഭക്തര്‍ പ്രസാദം കഴിച്ച് മരിച്ചതിന് പിന്നാലെയുണ്ടായ ഈ സംഭവം രക്ഷിതാക്കളില്‍ ആശങ്ക പരത്തിയിരുന്നു.

Food Poisoning Karnataka

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: