/indian-express-malayalam/media/media_files/2026/01/05/trump-2026-01-05-16-40-00.jpg)
ഡൊണാൾഡ് ട്രംപ്
വാഷിംഗ്ടൺ: വെനസ്വേലയിൽ നിന്ന് 30 മുതൽ 50 ദശലക്ഷം (മൂന്ന് മുതൽ അഞ്ച് കോടി വരെ) ബാരൽ എണ്ണ അമേരിക്കയ്ക്ക് ലഭിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. വിപണി നിരക്കിലായിരിക്കും ഈ എണ്ണ വാങ്ങുകയെന്നും ഇതിലൂടെ ലഭിക്കുന്ന വരുമാനം ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ ക്ഷേമത്തിനായി വിനിയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read:വെനസ്വേല ഇനി യുഎസ് ഭരിക്കുമെന്ന് ട്രംപ്; നിക്കോളാസ് മഡുറോയെ ബന്ദിയാക്കി ന്യൂയോർക്കിലെത്തിച്ചു
വെനസ്വേലയുടെ എണ്ണമേഖലയിൽ കൂടുതൽ അമേരിക്കൻ നിക്ഷേപവും സാങ്കേതിക വൈദഗ്ധ്യവും എത്തിക്കുന്നതിനായി ട്രംപ് ഭരണകൂടം സമ്മർദ്ദം ശക്തമാക്കുന്നതിനിടയിലാണ് ഈ പ്രഖ്യാപനം. ഇതിന്റെ ഭാഗമായി എക്‌സോൺ, ഷെവ്‌റോൺ , കൊനോക്കോ ഫിലിപ്‌സ് തുടങ്ങിയ പ്രമുഖ അമേരിക്കൻ എണ്ണക്കമ്പനികളുടെ മേധാവികളുമായി വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ ചർച്ചകൾ നടക്കും.
Also Read:വെനസ്വേല ഇനി യുഎസ് ഭരിക്കുമെന്ന് ട്രംപ്; നിക്കോളാസ് മഡുറോയെ ബന്ദിയാക്കി ന്യൂയോർക്കിലെത്തിച്ചു
അതേസമയം, ട്രംപിന്റെ പ്രസ്താവനയെ വെനസ്വേലയുടെ ആക്ടിംഗ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് തള്ളി. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടി അമേരിക്കയിലെത്തിച്ച് മയക്കുമരുന്ന് കടത്ത് കേസുകളിൽ വിചാരണ ചെയ്യുക എന്ന ലക്ഷ്യത്തോടെ യുഎസ് സൈന്യം നടത്തിയ നീക്കത്തിന് പിന്നാലെയാണ് പുതിയ സംഭവവികാസങ്ങൾ.
കഴിഞ്ഞ ദിവസം രാത്രി നടന്ന ഈ സൈനിക നടപടിക്കിടെ 24 വെനസ്വേലൻ സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി കാരക്കാസിലെ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്.
അമേരിക്കയുടെ താൽപ്പര്യങ്ങൾക്ക് വഴങ്ങുന്ന രീതിയിൽ വെനസ്വേലയെ പുനർനിർമ്മിക്കണമെന്നും അല്ലാത്തപക്ഷം മഡുറോയേക്കാൾ മോശമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ഡെൽസി റോഡ്രിഗസിന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. വെനസ്വേലയുടെ എണ്ണ വ്യവസായത്തിൽ അമേരിക്കൻ കമ്പനികൾക്ക് കൂടുതൽ സ്വാധീനം ഉറപ്പാക്കുക എന്നതാണ് ട്രംപിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.
Read More:കൊളംബിയയിൽ സൈനിക നടപടിക്ക് തയ്യാർ; ഭീഷണി മുഴക്കി ഡൊണാൾഡ് ട്രംപ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us