പുണെ: പാർക്കിങ് ഏരിയയിൽ നിർത്തിയിട്ടിരുന്ന ലക്ഷങ്ങൾ വിലയുളള ഔഡി കാർ അക്രമികൾ കത്തിച്ചു. ബൈക്കിലെത്തിയ രണ്ടുപേരാണ് കാർ കത്തിച്ചത്. ഇവർ കാർ കത്തിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ വാർത്താ ഏജൻസിയായ എഎൻഐ പുറത്തുവിട്ടിട്ടുണ്ട്.

പുണെയിലെ ദയാറിയിലെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു 50 ലക്ഷം വില വരുന്ന ഔഡി ക്യൂ5 എസ്‌യുവി. ബൈക്കിലെത്തിയ 2 പേർ കാർ കത്തിച്ച ശേഷം സംഭവസ്ഥലത്തുനിന്നും കടന്നുകളയുകയായിരുന്നു. ഔഡി കാറിനു സമീപത്തായി നിർത്തിയിട്ടിരുന്ന മാരുതി സുസുക്കിക്കും ഹോണ്ട സിറ്റിക്കും കേടുപാടുകൾ പറ്റിയിട്ടുണ്ട്.

അക്രമികൾ കാർ കത്തിച്ചതിനു പിന്നിലെ ഉദ്ദേശ്യം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ