ന്യൂഡല്‍ഹി: ക്ലാസ് മുറിയില്‍ അഞ്ചു വയസുകാരി ബലാത്സംഗത്തിനിരയായി. സംഭവത്തില്‍ സ്‌കൂളിലെ പ്യൂണായ വികാസ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഗുഡ്ഗാവിലെ സ്‌കൂളില്‍ കഴിഞ്ഞ ദിവസം ഏഴു വയസുകാരനെ ബസ്‌കണ്ടക്ടര്‍ പീഡന ശ്രമത്തനിടെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിന് പിന്നാലെയാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം.

അറസ്റ്റിലായ വികാസ് കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇവിടെ ജോലി ചെയ്ത് വരികയായിരുന്നു. ഈ സ്‌കൂളിലെ സുരക്ഷാ ജീവനക്കാരനായും ഇയാള്‍ നേരത്തേ ജോലി ചെയ്തിട്ടുണ്ടെന്നു പൊലീസ് പറയുന്നു. ഉച്ചഭക്ഷണ സമയത്ത് ഒഴിഞ്ഞ ക്ലാസ് മുറിയിലേക്ക് കൊണ്ടുപോയാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇതിന് ശേഷം പെണ്‍കുട്ടിയെ ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു.

സ്വകാര്യ ഭാഗത്ത് വേദന അനുഭവപ്പെടുകയും രക്തം വരുകയും ചെയ്തപ്പോള്‍ പെണ്‍കുട്ടി വിവരം രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയും പരിശോധനയിലും കൗണ്‍സിലിങിലും പീഡനം നടന്നതായി സ്ഥിരീകരിക്കുകയുമായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ