ഹിസര്‍: ഹരിയാനയില്‍ അമ്മയോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഹരിയാനയിലെ ഹിസാര്‍ ജില്ലയിലാണ് സംഭവം.

അമ്മയ്ക്കൊപ്പം കിടന്നുറങ്ങിയ പെണ്‍കുട്ടിയെ രാവിലെ എഴുന്നേറ്റപ്പോള്‍ കണ്ടില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഗ്രാമത്തിലെ ഒഴിഞ്ഞ പറമ്പില്‍ കുട്ടിയുടെ ജീവനില്ലാത്ത ശരീരം കണ്ടെത്തിയത്. ശനിയാഴ്ച്ച രാത്രി ഒമ്പതു മണിയോടെയാണ് അമ്മയും മകളും വീടിനുള്ളില്‍ കിടന്നുറങ്ങിയത്. എന്നാല്‍ രാവിലെ എഴുന്നേറ്റപ്പോള്‍ കുട്ടിയെ ഒപ്പം കാണാതിരുന്നതിനെ തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തുന്നത്.

‘ഞാന്‍ അയല്‍വാസികളോടെല്ലാം തിരക്കി. പിന്നീടാണ് കുഞ്ഞിന്റെ മൃതശരീരം കണ്ടെത്തുന്നത്’ കുട്ടിയുടെ അമ്മ പറഞ്ഞു.

മരക്കമ്പ് കുട്ടിയുടെ ശരീരാവയവങ്ങളില്‍ കുത്തിക്കയറ്റിയ നിലയിലായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. പ്രഥമ ദൃഷ്ട്യാ കുട്ടിയെ ബലാത്സംഗം ചെയ്തുവെന്നാണ് കരുതുന്നതെങ്കിലും പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മാത്രമേ സ്ഥിരീകരിക്കാനാവൂ എന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ