ജംഷഡ്പൂര്‍: പ്രായപൂര്‍ത്തിയാകാത്ത മകളെ വിവാഹം കഴിച്ചുകൊടുക്കാന്‍ വിസമ്മതിച്ച അഞ്ചംഗ കുടുംബത്തെ കൊലപ്പെടുത്തി. ജാര്‍ഖണ്ഡിലെ പശ്ചിമ സിങ്ഭം ജില്ലയിലാണ് സംഭവം. തങ്ങളുടെ ഇളയമകളെ വിവാഹിതനായ പുരുഷന് വിവാഹം കഴിച്ചുകൊടുക്കാന്‍ വിസമ്മതിച്ചതിന്റെ പേരിലാണ് കൊലപാതകം. മാര്‍ച്ച് 14നാണ് കൊലപാതകം നടന്നത്. കൊലയ്ക്കു ശേഷം മറവു ചെയ്ത മൃതശരീരങ്ങള്‍ കണ്ടെടുത്തതോടെയാണ് സംഭവം പുറത്തുവന്നത്.

രാം സിങ് സിര്‍ക്ക, ഭാര്യ പനു കുയ്, മകള്‍ രംഭ(17), മകന്‍ കണ്ഡെ (12), ഇളയ മകള്‍ സോണിയ (8) എന്നിവരെയാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രദേശത്തെ അറിയപ്പെടുന്ന ഉന്നത കുടുംബത്തിലെ ഒൻപതു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഒരാളെ അറസ്റ്റു ചെയ്തു, ബാക്കിയുള്ളവര്‍ സംസ്ഥാനം വിട്ടിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസ് പറയുന്നത്.

വീട്ടില്‍ നിന്നും മൂന്നു കിലോമീറ്റര്‍ അകലെയുള്ള കാട്ടില്‍ നിന്നാണ് രാം സിങ് സിര്‍ക്കയുടെ മൃതദേഹം കണ്ടെടുത്തത്. മാര്‍ച്ച് 27ന് അഞ്ചു കിലോമീറ്റര്‍ അകലെയുള്ള കാട്ടില്‍ നിന്നും മറ്റ് നാലുപേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുക്കുകയായിരുന്നു.

കുറ്റാരോപിതരില്‍ ഒരാള്‍ രാം സിങ്ങിന്റെ മൂത്തമകള്‍ രംഭയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ നേരത്തെ വിവാഹിതനായ ഇയാള്‍ക്ക് മകളെ വിവാഹം കഴിച്ചു കൊടുക്കാൻ രാം സിങ് തയ്യാറായില്ല. ഇതില്‍ പ്രതിഷേധിച്ചായിരുന്നു കൊലപാതകം. മാരകായുധകങ്ങള്‍ ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ