/indian-express-malayalam/media/media_files/uploads/2017/02/swine-flu.jpg)
ജയ്പൂര്‍: രാജസ്ഥാനില്‍ പന്നിപ്പനി ബാധിച്ച് അഞ്ചുപേര്‍ കൂടി മരിച്ചു. ഇതോടെ ഈ വര്‍ഷം മാത്രം സംസ്ഥാനത്ത് രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 105 ആയി. ബാര്‍മര്‍, ഗംഗാനഗര്‍, ഭില്‍വാര എന്നിവിടങ്ങളിലാണ് ആളുകള്‍ മരിച്ചത്. ശനിയാഴ്ച മാത്രം 61 പേരില്‍ പുതുതായി രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് പന്നിപ്പനി ബാധിച്ചവരുടെ ആകെ എണ്ണം 2854 ആയി. ജയ്പൂരിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് രോധബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
ഈ വര്‍ഷം മാത്രം 13,693 സാമ്പിളുകളാണ് ടെസ്റ്റ് ചെയ്തത്. ഇതില്‍ 2,854 പേര്‍ക്കും പന്നിപ്പനി ഉള്ളതായി സ്ഥിരീകരിച്ചു. വീടുകള്‍ തോറും പോയി പരിശോധന നടത്താനാണ് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി രഘു ശര്‍മ്മ ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നല്‍കിയിരിക്കുന്നത്. പന്നിപ്പനിയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ മരുന്ന് നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
'ആളുകള്‍ സമയത്ത് തന്നെ ഡോക്ടറുടെ സഹായം തേടുകയാണെങ്കില്‍ ചികിത്സ സാധ്യമാണ്. ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതിനായി വിപുലമായ ക്രമീകരണങ്ങളാണ് ഞങ്ങള്‍ നടത്തിയിരിക്കുന്നത്. സ്‌കൂളുകളുമായും അംഗന്‍വാടികളുമായും ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്,' രാജസ്ഥാന്‍ ആരോഗ്യവകുപ്പ് മന്ത്രി ഡോ.രഘു ശര്‍മ്മ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.