/indian-express-malayalam/media/media_files/uploads/2019/04/leopard-leopardcubsdeadmaharashtra03042019-001.jpg)
മുംബൈ: മഹാരാഷ്ട്രയില്‍ കര്‍ഷകര്‍ മാലിന്യം കത്തിച്ചതിനെ തുടര്‍ന്ന് അഞ്ച് പുലിക്കുട്ടികള്‍ വെന്തു മരിച്ചു. പുലിക്കുട്ടികള്‍ ഉണ്ടെന്ന് അറിയാതെ ഉണങ്ങിയ കരിമ്പിന്‍ തോട്ടത്തിലെ മാലിന്യമാണ് കത്തിച്ചത്. പൂനെയിലെ അവസാരി ഗ്രാമത്തില്‍ ബുധനാഴ്ച്ചയാണ് സംഭവം നടന്നത്. തോട്ടമുടമ പറഞ്ഞതിനെ തുടര്‍ന്നാണ് മാലിന്യം കത്തിച്ചതെന്ന് കര്‍ഷകര്‍ പറഞ്ഞു.
എന്നാല്‍ പുലിക്കുട്ടികള്‍ കരിമ്പിന്‍തോട്ടത്തില്‍ ഉണ്ടായിരുന്ന വിവരം അറിഞ്ഞിരുന്നില്ല. എന്നാല്‍ മാലിന്യകൂട്ടത്തില്‍ പാമ്പിനെ കണ്ടത് കൊണ്ടാണ് തീയിട്ടതെന്ന് മറ്റൊരു കര്‍ഷകന്‍ പറഞ്ഞതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൂന്ന് ആഴ്ച്ച മാത്രം പ്രായമുളള പുലിക്കുട്ടികളാണ് വെന്തുമരിച്ചതെന്ന് മാഞ്ചാര്‍ പൊലീസ് പറഞ്ഞു. ഉണങ്ങിയ പുല്ലും മറ്റും കത്തിച്ചതാണ് അപകടത്തിന് കാരണമായത്.
പുലിക്കുട്ടികളെ കണ്ടയുടനെ തീ അണച്ചെങ്കിലും ഇവയുടെ ജീവന്‍ രക്ഷിക്കാനായില്ല. ഇവയുടെ ജഡങ്ങള്‍ വനംവകുപ്പിന് കൈമാറി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.