മാണ്ഡി: ഹിമാചല്‍പ്രദേശിലെ മാണ്ഡിയില്‍ ജനവാസ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു. കെട്ടിടത്തില്‍ കുടുങ്ങിക്കിടന്നവരെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ചു. മാണ്ഡിയിലെ നെര്‍ചൗക്കില്‍ ഇന്ന് പുലര്‍ച്ചെ ആയിരുന്നു അപകടം. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്‌നിശമനസേനയുടെ മൂന്ന് യൂണിറ്റുകളെത്തി തീ അണച്ചു.

കെട്ടിടത്തില്‍ കുടുങ്ങിയവരെ മുഴുവന്‍ പുറത്തെത്തിച്ചതായി ജില്ലാ ഭരണകൂടം വ്യക്തമാക്കി. സ്ഥലത്ത് സ്ഥിതിഗതികള്‍ വിലയിരുത്തന്‍ കൂടുതല്‍ സംഘത്തെ അയച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ജില്ലാ മജിസ്ട്രേറ്റ് രുഗ്വേദ് താക്കൂര്‍ അപകട സ്ഥലം സന്ദര്‍ശിച്ചു. സംഭവത്തിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്ന് അന്വേഷണം നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ