ജമ്മു: ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറിൽ പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു. അഞ്ച് ഗ്രാമീണർ കൊല്ലപ്പെട്ടു. മേഖലയിലെ ജനവാസകേന്ദ്രങ്ങളിലാണ് പാക് സേനയുടെ ശക്തമായ ഷെല്ലാക്രമണം ഉണ്ടായത്. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിക്കുന്നു.

നിയന്ത്രണരേഖയിലെ മെന്തർ സെക്ടറിൽ പാക് സൈന്യം ഷെല്ലാക്രമണം നടത്തുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ജനവാസകേന്ദ്രത്തിൽ നടത്തിയ ഷെല്ലാക്രമണത്തിലാണ് ഒരു കുടുംബത്തിലെ 5 പേരും കൊല്ലപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ