ന്യൂഡല്‍ഹി: റിപബ്ലിക് ദിനത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ രാജ്യതലസ്ഥാനത്ത് നിന്നും അഞ്ച് വാഹനങ്ങള്‍ മോഷണം പോയി. വാഹനങ്ങള്‍ കണ്ടെത്തായി പൊലീസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കി. റിപബ്ലിക് ദിനത്തിന്റെ ഭാഗമായി രാജ്യതലസ്ഥാനത്ത് സുരക്ഷ കര്‍ശനമാക്കിയിരുന്ന സാഹചര്യത്തിലാണ് കാറുകള്‍ കാണാതായത്.

വോക്സ്‍വാഗന്‍ പോളോ, ഹോണ്ടാ അമൈസ്, ഫോഴ്സ് ഗുര്‍ഖ, ഫോഡ് ഇക്കോസ്പോര്‍ട്, മിറ്റ്സുബിഷി പജേരോ എന്നീ കാറുകളാണ് കാണാതെ പോയത്. പശ്ചിമ ഡല്‍ഹിയിലെ നാംഗ്ലോയിലെ ഒരു വര്‍ക്ക്ഷോപ്പില്‍ നിന്നാണ് കാറുകള്‍ മോഷണം പോയത്. അഞ്ച് പേര്‍ കാറുകളുമായി കടന്നുകളയുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. വര്‍ക്ക്ഷോപ്പിലെ കെട്ടിടത്തിന്റെ സിസിടിവി ദൃശ്യങ്ങളിലാണ് മോഷണദൃശ്യങ്ങള്‍ പതിഞ്ഞത്. എന്നാല്‍ മോഷ്ടാക്കളെ തിരിച്ചറിഞ്ഞിട്ടില്ല.

റിപ്പയറിങ്ങിനായി വെച്ച വാഹനങ്ങളാണ് മോഷണം പോയതെന്ന് വര്‍ക്ക്ഷോപ്പ് ഉടമ പ്രവീണ്‍ കുമാര്‍ പറഞ്ഞു. രാത്രി താന്‍ വീട്ടിലേക്ക് പോയതിന് പിന്നാലെയാണ് മോഷണം നടന്നതെന്നും അദ്ദേഹം പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ