/indian-express-malayalam/media/media_files/uploads/2019/02/soldier-kashmir-army-operation-759-003.jpg)
Nowgam Sector : Army personnel take position at the site of encounter where two Army soldiers and two militants were killed, at Nowgam Sector on Line of Control (LoC) in north Kashmir on Saturday. PTI Photo(PTI7_30_2016_000127A)
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ പാക്കിസ്ഥാന്‍ ശ്രമം. കശ്മീരിലെ ഖേരന്‍ സെക്ടറിലൂടെ നുഴഞ്ഞു കയറാനാണ് പാക് സൈന്യത്തിന്റെ ബോര്‍ഡര്‍ ആക്ഷന്‍ ടീം (ബിഎടി) ശ്രമം നടത്തിയത്. എന്നാല്‍, ഈ നീക്കം ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തി. അഞ്ച് നുഴഞ്ഞു കയറ്റക്കാരെയാണ് സൈന്യം വധിച്ചത്. കൊല്ലപ്പെട്ട നുഴഞ്ഞു കയറ്റക്കാരുടെ ചിത്രങ്ങള്ളും പുറത്തുവിട്ടിട്ടുണ്ട്. നാല് പേരുടെ ചിത്രങ്ങളാണ് പുറത്ത് വിട്ടത്.
36 മണിക്കൂറിനിടെയാണ് അഞ്ച് നുഴഞ്ഞു കയറ്റക്കാരെയും സൈന്യം വധിച്ചത്. ശക്തമായ വെടിവയ്പ് തുടരുന്നതിനാല്‍ ഇന്ത്യ വധിച്ചവരുടെ മൃതദേഹങ്ങള്‍ സൈന്യത്തിന് അവിടെ നിന്നും നീക്കാന്‍ സാധിച്ചിട്ടില്ല. അതിനിടെ, പൂഞ്ച് ജില്ലയിലെ മെന്ദാര്‍ സെക്ടറിലും പാക് പ്രകോപനമുണ്ടായി. വൈകിട്ട് എട്ടോടെയായിരുന്നു ഇത്. എന്നാല്‍ ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു.
In the last 36 hours, Indian Army has foiled an infiltration attempt by a Pakistani BAT (Border Action Team) squad in Keran Sector. 5-7 Pakistani army regulars/terrorists eliminated, their bodies are lying on the LoC, not retrieved yet due to heavy firing. (Source: Indian Army) pic.twitter.com/gBa89BuQ0M
— ANI (@ANI) August 3, 2019
അമര്‍നാഥ് തീര്‍ത്ഥാടകരെ ലക്ഷ്യം വച്ച് പാകിസ്ഥാന്‍ തീവ്രവാദികള്‍ ആക്രമണങ്ങള്‍ നടത്താന്‍ ശ്രമിക്കുന്നുവെന്ന് സുരക്ഷാസേന തലവന്‍മാര്‍ വാര്‍ത്ത സമ്മേളനം നടത്തി അറിയിച്ചതിന് പിന്നാലെ സംസ്ഥാനത്ത് തങ്ങുന്ന അമര്‍നാഥ് തീര്‍ത്ഥാടകരോടും വിനോദസഞ്ചാരികളോടും എത്രയും പെട്ടെന്ന് മടങ്ങി പോകാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി ആഭ്യന്തര സെക്രട്ടറി പുറത്തുവിട്ട ഉത്തരവിലാണ് സുരക്ഷകാരണങ്ങള്‍ മുന്‍നിര്‍ത്തി സംസ്ഥാനം വിടാന്‍ സഞ്ചാരികളോടും തീര്‍ത്ഥാടകരോടും ആവശ്യപ്പെട്ടത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.