ന്യൂഡൽഹി: താജ്മഹൽ സന്ദർശിച്ച് മടങ്ങിയ സ്വിസ് ദമ്പതികളെ ആക്രമിച്ച സംഭവത്തിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. പ്രായപൂർത്തിയാകാത്തവരാണ് അറസ്റ്റിലായ പ്രതികളെന്ന് അധികൃതർ അറിയിച്ചു. സ്വിസ് ദമ്പതികളെ ആക്രമിച്ചതിൽ ഒരാൾ ഒളിവിലാണെന്നും റിപ്പോർട്ടുകളുണ്ട്.

ഞ‌ായറാഴ്‌ചയാണ് താജ്‌മഹലും ഫത്തേപൂർ സിക്രിയും സന്ദർശിച്ച് മടങ്ങുന്നതിനിടെ സ്വിറ്റ്സർലൻഡ് സ്വദേശികളായ ക്വെന്റിൻ ജെർമി ക്ലെർക്ക് (24) സുഹൃത്തായ മാരി ഡ്രോക്‌സ് (24) എന്നിവർ ക്രൂരമായി ആക്രമിക്കപ്പെട്ടത്. നാല് പേർ ചേർന്ന് ഇരുവരെയും ഒരു മണിക്കൂറുകളോളം പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. ആദ്യ ഘട്ടത്തിൽ ദമ്പതിമാരോട് അശ്ലീല സംഭാഷണത്തിന് മുതിർന്ന സംഘം കുറച്ച് കഴിഞ്ഞപ്പോൾ ഇവരെ തടഞ്ഞു നിർത്തി അക്രമിക്കുന്നതിലേക്ക് കടന്നു. അടികൊണ്ട് താൻ തറയിൽ വീണെങ്കിലും സംഘം ആക്രമണം തുടർന്നതായും ജെർമി പറഞ്ഞു.

സംഭവത്തിൽ കേന്ദ്ര വിദേശകാര്യമന്ത്രി ഉത്തർപ്രദേശ് സർക്കാരിൽ നിന്നും റിപ്പോർട്ട് തേടിയിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് എത്രയും പെട്ടെന്ന് റിപ്പോർട്ട് സമർപ്പിക്കണമെന്നും വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരടങ്ങുന്ന സംഘം സ്വിസ് ദമ്പതികളെ ഉടൻ സന്ദർശിക്കുമെന്നും സുഷമ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ