ടോക്കിയോ: മധ്യ ജപ്പാനിലെ നഗാനോയിൽ റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. ഞായറാഴ്ച പുലർച്ചെ നടന്ന ഭൂചലനം ഭീതിയുണർത്തിയെങ്കിലും സുനാമി ഭീതിയില്ലെന്ന് ജപ്പാനിലെയും അമേരിക്കയിലെയും അധികൃതർ അറിയിച്ചു.
ജപ്പാനിലെ പ്രദേശിക സമരം രാവിലെ 7.02 നാണ് ഭൂചലനം അനുഭവപ്പെട്ടത്. ആർക്കെങ്കിലും പരിക്കേറ്റതായോ നാശനഷ്ടങ്ങൾ ഉണ്ടായതായോ പ്രാഥമിക വിവരങ്ങൾ ലഭിച്ചിട്ടില്ല. ഷിൻകാൻസെൻ ബുള്ളറ്റ് ട്രയിൻ സർവ്വീസുകൾ താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
മധ്യ ജപ്പാനിലാണ് ആണവ റിയാക്ടറുകൾ ഉള്ളതെങ്കിലും ഇവിടെയും ഏതെങ്കിലും വിധത്തിലുള്ള പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. നാല് ഭൗമ പാളികൾക്ക് നടുവിലായാണ് ജപ്പാൻ സ്ഥിതി ചെയ്യുന്നത്. ഭൂകമ്പസാധ്യത ഏറെയുള്ള പ്രദേശമായതിനാൽ അടിക്കടി ഇവിടെ ഭൂകമ്പങ്ങൾ ഉണ്ടാകാറുണ്ട്.