ഇസ്‌ലാമാബാദ്: പാക് ജയിലുകളിൽ 457 ഇന്ത്യക്കാർ തടവുകാരായി ഉണ്ടെന്ന് പാക്കിസ്ഥാൻ അറിയിച്ചു. ഇതിൽ 399 പേർ മീൻപിടുത്തക്കാരാണ്. തിങ്കളാഴ്ച പാക് സർക്കാർ ഇന്ത്യൻ ഹൈകമ്മീഷണർക്ക് കൈമാറിയ കത്തിലാണ് ഇന്ത്യൻ തടവുകാരുടെ പട്ടികയുള്ളത്.

2008 മെയ് 21 നു ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഒപ്പുവച്ച കരാർ പ്രകാരം രണ്ടുവർഷത്തിലൊരിക്കൽ തടവുകാരുടെ വിശദാംശങ്ങൾ കൈമാറേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് പാക്കിസ്ഥാന്റെ ഈ നടപടി. ഇന്ത്യയും സമാനമായ പട്ടിക പാക്കിസ്ഥാന് കൈമാറുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മൽസ്യത്തൊഴിലാളികളെ കൂടാതെയുള്ള 58 പേർ ആഭ്യന്തര തടവുകാരാണെന്നു പാക്കിസ്ഥാൻ അറിയിച്ചു.

146 മൽസ്യ തൊഴിലാളികളെ ജനുവരി 8 നു സ്വാതന്ത്രരാക്കുമെന്നും പാക്കിസ്ഥാൻ അറിയിച്ചിട്ടുണ്ട്. അറബിക്കടലിൽ ശരിയായി വേർതിരിക്കാത്ത ജലാതിർത്തി ഇല്ലാത്തതിനാൽ ഇരു രാജ്യങ്ങളിലെയും മീൻപിടിത്തക്കാർ തടവുകാരായി പിടിക്കപ്പെടുന്നത് സാധാരണ സംഭവമാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ