ലക്നൗ: ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലുമായി വ്യാജ മദ്യദുരന്തത്തില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മരിച്ചത് 70 പേര്‍. യു.പിയിലെ സഹരാന്‍പൂര്‍ ജില്ലയില്‍ മാത്രം 36 പേരും കുശിനഗറില്‍ 10 പേരുമാണ് മരിച്ചത്. ഉത്തരാഖണ്ഡിലെ ബാലുപൂരില്‍ 24 പേരാണ് മരിച്ചത്. ഇരുപതിലധികം പേര്‍ ഇപ്പോഴും ചികിത്സയിലാണ്. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്. ഉത്തരാഖണ്ഡില്‍ ഒരു വീട്ടിലെ മരണാന്തര ചടങ്ങിലെത്തിയവരാണ് ആദ്യം മദ്യം കഴിച്ചത്. ഉത്തർപ്രദേശിന്റെയും ഉത്തരാഖണ്ഡിന്റെയും അതിർത്തി ജില്ലകളിൽ വ്യാജമദ്യം വൻ തോതിൽ വിറ്റഴിക്കുന്ന മേഖലകളാണ്.

ഇവരുടെ കൂട്ടത്തില്‍ ഒരാള്‍ സഹരാന്‍പൂരിലേക്ക് മദ്യം കടത്തി വില്‍പ്പന നടത്തി. ബിഹാറില്‍ നിന്നാവാം മദ്യം ഉണ്ടാക്കിയതെന്നാണ് പൊലീസിന്റെ നിഗമനം. ഇവിടെ മദ്യം പൂര്‍ണമായും നിരോധിച്ചതാണ്. പിന്റു എന്നയാളാണ് മദ്യം കൊണ്ടുവന്ന് വില്‍പ്പന നടത്തിയത്. യോഗി ആദിത്യനാഥിന്റെ നിര്‍ദേശപ്രകാരം യുപിയിലെ അനധികൃത മദ്യശാപ്പുകള്‍ക്കെതിരെ പൊലീസ് നടപടി ആരംഭിച്ചു.

നിലവിൽ ചികിത്സയിലുളളവർക്ക് 50000 രൂപ ധനസഹായം നൽകുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു.. കുശിനഗര്‍ ജില്ലാ എക്സൈസ് ഓഫീസറേയും ഇൻസ്പെക്ടറേയും അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. സംഭവത്തിന് പിന്നാലെ 30 പേരെ അറസ്റ്റ് ചെയ്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ