കഷ്കെയ്സ് (പോർച്ചുഗൽ): പോർച്ചുഗൽ തീരത്ത് 400 വർഷം പഴക്കമുളള കപ്പൽച്ഛേദത്തിന്റെ അവശിഷ്ടങ്ങൾ പുരാവസ്തു ഗവേഷകർ കണ്ടെത്തി. ഉപരിതലത്തിൽനിന്ന് 12 മീറ്റർ താഴ്ചയിലാണ് കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.

Photo: Reuters

Photo: Reuters

സുഗന്ധവ്യഞ്ജനങ്ങളുടെ അവശിഷ്ടങ്ങള്‍, വെങ്കലത്തില്‍ തീര്‍ത്ത 9 പീരങ്കികള്‍, ചൈനീസ് മണ്‍പാത്രങ്ങള്‍, കക്കയുടെ ഷെല്ലുകള്‍, കൊളോണിയൽ കാലത്തെ നോട്ടുകള്‍ എന്നിവ കണ്ടെടുത്തു. ഇന്ത്യയിൽനിന്ന് പോർച്ചുഗലിലേക്ക് സുഗന്ധ വ്യഞ്ജനങ്ങളുമായി വരുമ്പോൾ മുങ്ങിയതാവാം ഈ കപ്പലെന്നാണ് കരുതപ്പെടുന്നത്.

Photo: Reuters

Photo: Reuters

പൈതൃകപരമായി പറഞ്ഞാൽ ദശാബ്ദത്തിലെ ഏറ്റവും വലിയ കണ്ടെത്തലാണ് ഇതെന്ന് പ്രോജക്ട് ഡയറക്ടർ ജോർജ് ഫ്രെയർ പറഞ്ഞു. പോർച്ചുഗലിനെ സംബന്ധിച്ചിടത്തോളം ഇതുവരെ കണ്ടെത്തിയവയിൽ വച്ചേറ്റവും പ്രധാനമായ കണ്ടെത്തലാണ് ഇപ്പോഴത്തേതെന്നും അദ്ദേഹം പറഞ്ഞു.

1575-1625 കാലഘട്ടത്തിനിടയിൽ തകർന്ന കപ്പലാണ് ഇതെന്നാണ് ഫ്രെയറും അദ്ദേഹത്തിന്റെ സംഘവും കരുതുന്നത്. ഇന്ത്യയും പോർച്ചുഗലും തമ്മിലുളള സുഗന്ധ വ്യഞ്ജന വ്യാപാരം സജീവമായിരുന്ന കാലഘട്ടമായിരുന്നു ഇത്. കപ്പൽച്ഛേദത്തിന്റെ അവശിഷ്ടങ്ങളും മറ്റുളളവയും ഭദ്രമായി സൂക്ഷിച്ചിരിക്കുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook