Latest News

ആധാര്‍ മാതൃകയില്‍ ‘പശു സഞ്ജീവനി’ വരുന്നു; പദ്ധതി ചെലവ് 50 കോടി രൂപ

ആധാര്‍ പോലെ ഒരു പ്രത്യേക തിരിച്ചറിയല്‍ ടാഗാണ് പശുക്കള്‍ക്കായി തയ്യാറാക്കുന്നത്

cow
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് കൊണ്ടുവന്നതിന്റെ മാതൃകയില്‍ പശുക്കള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഒരുക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറെടുപ്പ് ആരംഭിച്ചു. ആദ്യ ഘട്ടത്തില്‍ 4 കോടി പശുക്കളെ ഇതിന് കീഴില്‍ കൊണ്ടുവരാനായി 50 കോടി രൂപയാണ് ബജറ്റില്‍ നീക്കിവച്ചത്.

ഒരു പ്രത്യേക തിരിച്ചറിയല്‍ ടാഗാണ് പശുക്കള്‍ക്കായി തയ്യാറാക്കുന്നത്. കന്നുകാലിയുടെ പ്രായം, ലിംഗം, ഇനം, ഉയരം, നിറം, കൊമ്പിന്റെ ആകൃതി, വാലിന്റെ വളവ്, പ്രത്യേക അടയാളങ്ങള്‍ എന്നീ വിവരങ്ങള്‍ മുദ്രയില്‍ ഉണ്ടാകുമെന്നാണ് ക്ഷീര വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയത്. ഈ ടാഗിന് 8 മുതല്‍ 10 രൂപ വരെയായിരിക്കും വില. പദ്ധതിക്ക് ‘പശു സഞ്ജീവനി’ എന്നാണ് പേരിട്ടിരിക്കുന്നത്.

മൃഗ ആധാര്‍ കാര്‍ഡുകളില്‍ കന്നുകാലിയുടെ ഉടമസ്ഥന്റെ വിവരങ്ങളും സ്ഥലവും പ്രതിരോധ കുത്തിവയ്പുകള്‍ സംബന്ധിച്ച വിവരങ്ങളും ഉണ്ടാവും. ഹിന്ദുക്കള്‍ക്ക് ദൈവമാണെങ്കിലും പുതിയ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കുകയും പശുവിനെ കശാപ്പ് ചെയ്യുന്നത് മരണശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കുകയും ചെയ്തതോടെ മോദി സര്‍ക്കാര്‍ പ്രധാന അജണ്ട പശുസംരക്ഷണമാണോ എന്ന സംശയമാണ് ഉയരുന്നത്.

ജനസംഖ്യയില്‍ മൂന്നിലൊന്നും ദാരിദ്ര്യ രേഖയ്ക്ക് താഴെ ആയിരിക്കുകയും അസംഖ്യം പൗരന്മാര്‍ക്ക് ഇനിയും ആധാര്‍ ലഭ്യമല്ലാതിരിക്കുകയും ചെയ്യുമ്പോഴാണ് ഭൂരിപക്ഷ പ്രീണനത്തിന്റെ ഈ നയവുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ലോകത്തിന് എന്ത് സന്ദേശമാണ് നാം ഇതുവഴി നല്‍കുന്നത് എന്ന ചോദ്യവും പ്രസക്തമാണ്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: 40 million cows to get aadhaar like number at cost of rs 50 crore in 1st phase

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express