scorecardresearch

ചെങ്കോട്ട സ്‌ഫോടനത്തിൽ ഉപയോഗിച്ചത് 40 കിലോ സ്‌ഫോടകവസ്തുക്കളെന്ന് അമിത് ഷാ

നവംബർ 10-ന് ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ കാർ ബോംബ് സ്‌ഫോടനത്തിൽ 15 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു

നവംബർ 10-ന് ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ കാർ ബോംബ് സ്‌ഫോടനത്തിൽ 15 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു

author-image
WebDesk
New Update
Delhi Blast

Delhi Blast Updates

Delhi Blast Updates:ന്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയിലുണ്ടായ സ്‌ഫോടനത്തിൽ 40 കിലോ സ്‌ഫോടകവസ്തുക്കൾ ഉപയോഗിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സ്‌ഫോടനം നടക്കുന്നതിന് മുൻപ് തന്നെ മൂന്ന് ടൺ സ്‌ഫോടകവസ്തുക്കൾ സുരക്ഷാ ഏജൻസികൾ പിടിച്ചെടുത്തിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻ.ഐ.എ) സംഘടിപ്പിച്ച ദ്വിദിന 'ഭീകരവാദ വിരുദ്ധ സമ്മേളനം-2025' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

Also Read:ഡൽഹി സ്‌ഫോടനം; അൽ ഫലാഹ് സർവകലാശാലയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

നവംബർ 10-ന് ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ കാർ ബോംബ് സ്‌ഫോടനത്തിൽ 15 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ സ്‌ഫോടനത്തിന് പിന്നിലെ ഗൂഢാലോചനയിൽ പങ്കാളികളായ മുഴുവൻ സംഘത്തെയും ഡൽഹി സ്‌ഫോടനത്തിന് മുൻപ് തന്നെ പിടികൂടാൻ സാധിച്ചതായി അമിത് ഷാ പറഞ്ഞു.

അന്വേഷണത്തെ പ്രശംസിച്ച് ആഭ്യന്തരമന്ത്രി ഡൽഹി, പഹൽഗാം സ്‌ഫോടനക്കേസുകളിലെ അന്വേഷണം കേവലം സാധാരണ പോലീസ് നടപടിയല്ലെന്നും, മറിച്ച് പഴുതുകളടച്ചുള്ള മികച്ച അന്വേഷണത്തിന്റെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ഉദ്യോഗസ്ഥൻ ജാഗരൂകനായാൽ രാജ്യത്തെ വലിയൊരു പ്രതിസന്ധിയിൽ നിന്ന് എപ്രകാരം രക്ഷിക്കാമെന്നതിന്റെ ഉദാഹരണമാണ് ഈ അന്വേഷണമെന്നും ജമ്മു കശ്മീർ പോലീസിനെയും മറ്റ് സുരക്ഷാ ഏജൻസികളെയും പ്രശംസിച്ച് അദ്ദേഹം പറഞ്ഞു. സ്‌ഫോടനത്തിന് ഉപയോഗിച്ച കാർ ഓടിച്ചിരുന്ന ഡോ. ഉമർ ഉൻ നബിയുമായി ബന്ധമുള്ള ഒമ്പത് പേരെ ഇതുവരെ എൻ.ഐ.എ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Also Read:ഡൽഹി സ്‌ഫോടനം; വിദേശ സഹായം ലഭിച്ചെന്ന് കണ്ടെത്തൽ, അക്കൗണ്ടുകൾ മരവിപ്പിച്ചു

ഓപ്പറേഷൻ സിന്ദൂർ, ഓപ്പറേഷൻ മഹാദേവ് ഭീകരവാദികൾക്ക് ആയുധം നൽകിയവരെ 'ഓപ്പറേഷൻ സിന്ദൂർ' വഴിയും, സ്‌ഫോടനം നടത്തിയവരെ 'ഓപ്പറേഷൻ മഹാദേവ്' വഴിയും വകവരുത്താൻ സാധിച്ചു. ഭീകരവാദത്തിന്റെ ആസൂത്രകർക്കും അത് നടപ്പിലാക്കുന്നവർക്കും ഇന്ത്യൻ സേന കനത്ത മറുപടി നൽകി. പഹൽഗാം ആക്രമണത്തിന്റെ അന്വേഷണ റിപ്പോർട്ട് വരും ദിവസങ്ങളിൽ അന്താരാഷ്ട്ര തലത്തിൽ പാകിസ്താനെ പ്രതിക്കൂട്ടിലാക്കുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

പുതിയ പരിഷ്‌കാരങ്ങൾ ഭീകരവാദത്തിനും കുറ്റകൃത്യങ്ങൾക്കുമെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി മൂന്ന് നിർണ്ണായക പദ്ധതികൾക്കും അദ്ദേഹം തുടക്കം കുറിച്ചു. പുതുക്കിയ എൻ.ഐ.എ ക്രൈം മാനുവൽ, സംഘടിത കുറ്റകൃത്യ ശൃംഖലകളുടെ ഡാറ്റാബേസ്, നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ ആയുധങ്ങളുടെ ഡാറ്റാബേസ് എന്നിവയാണ് പുതിയതായി തുടങ്ങിയ പദ്ധതികൾ. 

Also Read:ഡൽഹി സ്‌ഫോടനം; വിദേശ സഹായം ലഭിച്ചെന്ന് കണ്ടെത്തൽ, അക്കൗണ്ടുകൾ മരവിപ്പിച്ചു

കുറ്റവാളികൾ വിദേശത്തേക്ക് കടക്കുന്നത് തടയാൻ 'ട്രയൽ ഇൻ ആബ്‌സെൻഷ്യ' (പ്രതികളുടെ അഭാവത്തിലുള്ള വിചാരണ) നടപടികളുമായി മുന്നോട്ട് പോകാൻ പോലീസ് മേധാവികൾക്ക് അദ്ദേഹം നിർദ്ദേശം നൽകി. കേന്ദ്ര ഏജൻസികളും സംസ്ഥാന പോലീസും ഏകോപിച്ച് 'ടീം ഇന്ത്യ'യായി പ്രവർത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

രാജ്യം ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി വളരുന്ന സാഹചര്യത്തിൽ സുരക്ഷാ വെല്ലുവിളികളും വർദ്ധിക്കുമെന്നും അതിനെ പ്രതിരോധിക്കാൻ സുരക്ഷാ ഏജൻസികൾ സജ്ജമാകണമെന്നും അമിത് ഷാ ഓർമ്മിപ്പിച്ചു.

Read More:ഹനുമാൻ സൂപ്പർമാനേക്കാൾ ശക്തൻ, അർജുനൻ അയൺമാനേക്കാൾ മികച്ചവൻ: സയൻസ് കോൺക്ലേവിൽ ചന്ദ്രബാബു നായിഡു

Delhi Delhi Serial Blast

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: