/indian-express-malayalam/media/media_files/uploads/2019/05/borewell-cats-003.jpg)
ജോ​ധ്പു​ർ: രാ​ജ​സ്ഥാ​നി​ലെ ജോ​ധ്പു​രി​ൽ നാ​ലു വ​യ​സു​കാ​രി കു​ഴ​ൽ​ക്കി​ണ​റി​ൽ വീ​ണു. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് മെ​ലാ​ന ഗ്രാ​മ​ത്തി​ലു​ള്ള 400 അ​ടി താ​ഴ്ച​യു​ള്ള കു​ഴ​ൽ​ക്കി​ണ​റി​നു​ള്ളി​ൽ വീ​ണ​ത്. കു​ട്ടി​യെ പു​റ​ത്തെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. ജോധ്പൂരിലെ മെലാന ഗ്രാമത്തില്‍ തിങ്കളാഴ്ച്ച വൈകിട്ട് 5.30ഓടെയാണ് കുട്ടി കിണറ്റില്‍ വീണത്. പൊലീസും ഫയര്‍ഫോഴ്സും സംസ്ഥാന ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തി വൈകിട്ട് 6.15ഓടെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു.
കു​ട്ടി​ക്കാ​വ​ശ്യ​മാ​യ ഓ​ക്സി​ജ​നും വെ​ളി​ച്ച​വും കി​ണ​റി​നു​ള്ളി​ൽ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. വെ​ള്ളം ന​ൽ​കാ​നു​ള്ള ശ്ര​മം അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. വൈകിട്ട് 7.30ഓടെ കിണറിന് സമാന്തരമായി കുഴി കുഴിച്ചു. കുട്ടിയെ നിരീക്ഷിക്കാനായി കിണറ്റിലേക്ക് ക്യാമറ രാത്രി തന്നെ ഇറക്കി. രാത്രി 8 മണിയോടെ കുട്ടിയുടെ കരച്ചിലും കേള്‍ക്കാനായി.
Rajasthan: A 4-year-old girl fell into a borewell in Melana village of Jodhpur district earlier this evening. She is being provided oxygen with the help of 108 Ambulance. Rescue operation is underway. pic.twitter.com/wX0kv0o1rx
— ANI (@ANI) May 20, 2019
എന്നാല്‍ രാത്രി 11 മണിയോടെ കുട്ടി 230 അടി താഴ്ച്ചയിലേക്ക് വീണ് പോവുകയായിരുന്നു. ഇതിന് ശേഷം കുട്ടിയുടെ കരച്ചിലോ അനക്കമോ അറിയുന്നില്ലെന്നാണ് ദേശീയ മാധ്യമങ്ങല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കുട്ടി ഇ​നി​യും താ​ഴ്ച​യി​ലേ​ക്ക് പോ​കാ​തി​രി​ക്കാ​ൻ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
പുലര്‍ച്ചെ 1 മണിയോടെ ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്. കാര്‍ഷിക ആവശ്യത്തിനായി കുഴിച്ച കിണറ്റിലാണ് കുട്ടി വീണത്. മുത്തശ്ശനോടൊപ്പം വൈകിട്ട് പുറത്തിരുന്ന കുട്ടി കളിക്കുന്നതിനിടയിലാണ് കാല്‍ തെറ്റി കിണറ്റിലേക്ക് വീണത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us