‘അവസാനമില്ലാത്ത ഒഴുക്ക്’; മഹാരാഷ്ട്രയില്‍ നാല് പ്രതിപക്ഷ എംഎല്‍എമാര്‍ ബിജെപിയിലേക്ക്

കഴിഞ്ഞ ആഴ്ചയാണ് എന്‍സിപി മുംബൈ അധ്യക്ഷന്‍ സച്ചിന്‍ അഹിര്‍ പാര്‍ട്ടി വിട്ട് ശിവസേനയിലേക്ക് പോയത്

NCP Congress BJP Maharashtra

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ പ്രതിപക്ഷത്തിന് വീണ്ടും തിരിച്ചടി. നാല് പ്രതിപക്ഷ എംഎല്‍എമാര്‍ രാജിവച്ച് ബിജെപിയിലേക്ക് പോകുന്നു. മൂന്ന് എന്‍സിപി എംഎല്‍എമാരും ഒരു കോണ്‍ഗ്രസ് എംഎല്‍എയുമാണ് അസംബ്ലിയില്‍ നിന്ന് രാജിവച്ചിരിക്കുന്നത്. ഇവര്‍ നാല് പേരും നാളെ ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്‍സിപി എംഎല്‍എമാരായ വൈഭവ് പിച്ചാഡ്, സന്ദീപ് നായിക്, ശിവേന്ദ്ര രാജെ എന്നിവര്‍ക്കൊപ്പം കോണ്‍ഗ്രസ് എംഎല്‍എ കാളിദാസ് കൊളംബ്കര്‍ എന്നിവരാണ് അസംബ്ലിയില്‍ നിന്ന് രാജിവച്ചിരിക്കുന്നത്. ഇവര്‍ നാല് പേരും അടുത്ത ദിവസം തന്നെ ബിജെപിയില്‍ ചേരും. നാല് പേരും ഇന്നാണ് സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കിയത്.

Read Also: ശബ്ദം കേട്ട് വാതിൽ തുറന്നു, യുവതി കണ്ടത് സ്വിമ്മിങ് പൂളിൽ നീന്തിത്തുടിക്കുന്ന ചീങ്കണ്ണി

കഴിഞ്ഞ ആഴ്ചയാണ് എന്‍സിപി മുംബൈ അധ്യക്ഷന്‍ സച്ചിന്‍ അഹിര്‍ പാര്‍ട്ടി വിട്ട് ശിവസേനയിലേക്ക് പോയത്. എന്‍സിപിയുടെ തന്നെ വനിതാ വിഭാഗം അധ്യക്ഷ ചിത്ര വാഗും കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. ചിത്ര വാഗ് ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനു പിന്നാലെയാണ് വീണ്ടും എന്‍സിപിക്ക് തിരിച്ചടിയായി മൂന്ന് എംഎല്‍എമാരുടെ കൊഴിഞ്ഞുപോക്ക്.

ബിജെപിയുടെ മുതിര്‍ന്ന നേതാവും സംസ്ഥാന മന്ത്രിയുമായ ഗിരീഷ് മഹാജന്‍ കഴിഞ്ഞ ആഴ്ച നടത്തിയ പ്രസ്താവന ഏറെ പ്രധാനപ്പെട്ടതാണ്. ചുരുങ്ങിയത് 50 കോണ്‍ഗ്രസ്-എന്‍സിപി എംഎല്‍എമാര്‍ ബിജെപിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ഇവര്‍ ബിജെപിയില്‍ എത്തുമെന്നും ഗിരീഷ് മഹാജന്‍ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.

Read Also: ‘പ്ലാൻ എ, ബി, സി’: അമ്പൂരി കൊലപാതകത്തിൽ പദ്ധതികൾ പലതുണ്ടായിരുന്നുവെന്ന് മൊഴി

അതേസമയം, കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ബിജെപി നേതാക്കളെ വേട്ടയാടുകയാണെന്നും അങ്ങനെയാണ് പ്രതിപക്ഷ എംഎല്‍എമാരെ ബിജെപി സ്വന്തമാക്കുന്നതെന്നും എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ ആരോപിച്ചു. എന്നാല്‍, ഇത് നിഷേധിച്ച് ബിജെപിയും രംഗത്തെത്തി. അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നതെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: 4 opposition mlas resigned from assembly likely to join bjp maharashtra

Next Story
ആരാണ് വി.ജി.സിദ്ധാർഥ?VG Siddhartha, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com