Latest News
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനാകില്ല; കേന്ദ്രം സുപ്രീം കോടതിയില്‍
തമിഴ്നാട്ടില്‍ ഒരാഴ്ചകൂടി ലോക്ക്ഡൗണ്‍ നീട്ടി
ഡല്‍ഹിയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു; ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി
ഷഫാലി വര്‍മ ഇന്ത്യന്‍ ടീമിലെ സുപ്രധാന ഘടകമാകും: മിതാലി രാജ്
ഉത്പാദനം വര്‍ധിച്ചു; ജൂലൈയില്‍ 13.5 കോടി വാക്സിന്‍ ഡോസ് ലഭ്യമാകും

പൊലീസുകാരുടെ കണ്‍മുന്നില്‍ മുസ്‌ലിം യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തി

ഇരുചക്രവാഹനം മോഷ്ടിച്ചെന്ന് ആരോപിച്ചാണ് തൗബാല്‍ ജില്ല സ്വദേശിയായ ഫറൂഖ് ഖാനെ ഒരു കൂട്ടം ആക്രമിച്ചത്

ഇംഫാല്‍: രാജ്യത്ത് വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. മണിപ്പൂരില്‍ 26കാരനായ മുസ്‌ലിം യുവാവിനെ പൊലീസുകാരുടെ സാന്നിധ്യത്തില്‍ തല്ലിക്കൊന്നു. വ്യാഴാഴ്ചയാണ് ഞെട്ടിക്കുന്ന കൊലപാതകം അരങ്ങേറിയത്. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ എസ്ഐ അടക്കം നാല് പൊലീസുകാരെ സസ്പെന്റ് ചെയ്തു. യുവാവ് ആക്രമിക്കപ്പെട്ട് ഗുരുതരമായി പരുക്കേറ്റ് നിലത്ത് കിടന്ന് സഹായം അഭ്യര്‍ത്ഥിക്കുമ്പോള്‍ നോക്കി നില്‍ക്കുന്ന പൊലീസുകാരെ ദൃശ്യങ്ങളില്‍ കാണാം.

ഇരുചക്രവാഹനം മോഷ്ടിച്ചെന്ന് ആരോപിച്ചാണ് തൗബാല്‍ ജില്ല സ്വദേശിയായ ഫറൂഖ് ഖാനെ ഇംഫാലിലെ തരോയിജാമില്‍ വച്ച് ഒരു കൂട്ടം ആക്രമിച്ചത്. ദൃശ്യങ്ങള്‍ പുറത്തായത്തോടെ നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ഇയാളെ ജനങ്ങള്‍ കൈയ്യേറ്റം ചെയ്യുമ്പോള്‍ നോക്കി നില്‍ക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വീഡിയോ പുറത്താവുകയായിരുന്നു. യുവാവ് വേദനകൊണ്ട് പുളയുമ്പോള്‍ ആരും സഹായിക്കാന്‍ തയ്യാറായില്ല. ഇക്കാര്യം വീഡിയോയില്‍ വ്യക്തമാണ്. ഇതാണ് പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ കാരണമെന്ന് ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ജോഗേശ്വര്‍ ഹാവോബിജാം പറഞ്ഞു.

വീഡിയോ കടപ്പാട്: എന്‍ഡിടിവി

വ്യാഴാഴ്ച സുഹൃത്തുക്കളോടൊപ്പം കാറില്‍ യാത്ര ചെയ്യവെയാണ് ഫാറൂഖിനെ ഒരു സംഘം ആളുകള്‍ തടഞ്ഞുനിര്‍ത്തി തല്ലിയത്. ഫാറൂഖ് സഞ്ചരിച്ചിരുന്ന കാറും അക്രമികള്‍ തകര്‍ത്തു. ഫാറൂഖിനോടൊപ്പം ഉണ്ടായിരുന്ന രണ്ടുപേര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. വീഡിയോ പുറത്ത് വന്നതോടെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. ഒട്ടേറെ സാമൂഹിക പ്രവര്‍ത്തകര്‍ സമരവുമായി രംഗത്തിറങ്ങി. ഇംഫാലില്‍ കുത്തിയിരിപ്പ് സമരം നടന്നു.

അവശനയായ യുവാവ് സംഭവസ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടു. സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആള്‍ക്കൂട്ട കൊലപാതകത്തില്‍ മണിപ്പൂര്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഈ മാസം 22നകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. അതിവേഗ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിയും ആവശ്യപ്പെട്ടു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: 4 manipur cops watched as mob attack victim lay in pain shows video

Next Story
മോദി മന്ത്രിസഭയിലെ മുതിര്‍ന്ന മന്ത്രി കാന്‍സര്‍ ബാധിതനായി ചികിത്സയിലെന്ന് റിപ്പോര്‍ട്ട്
The moderation of comments is automated and not cleared manually by malayalam.indianexpress.com