ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ പിന്തുടര്‍ന്ന നാല് ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടിയതായി റിപ്പോര്‍ട്ട്. വൈകുന്നേരം 5.15 ഓടെയാണ് തന്റെ വണ്ടിയെ ഒരു കാര്‍ പിന്തുടരുന്നതായി സ്മൃതി ഇറാനി പൊലീസിനെ വിളിച്ച് പറഞ്ഞത്. തുടര്‍ന്ന് വണ്ടി തന്റെ വണ്ടിയെ മറികടക്കുകയും ചെയ്തതായി സ്മൃതി പരാതിപ്പെട്ടു.

ഉടന്‍ തന്നെ പൊലീസ് കാര്‍ പിന്തുടര്‍ന്ന് അതിലുണ്ടായിരുന്ന നാല് വിദ്യാര്‍ത്ഥികളേയും പിടികൂടി. നാല് പേരും 18ഉം 19ഉം വയസിന് ഇടയിലുള്ളവരാണ്. ഇവരെ ചാണക്യപുരി പൊലീസാണ് കസ്റ്റഡിയില്‍ എടുത്തത്. പരിശോധനയില്‍ ഇവരുടെ രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി.

ഡല്‍ഹിയില്‍ സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു വിദ്യാര്‍ത്ഥികളെന്ന് പൊലീസ് അറിയിച്ചു. ഇവര്‍ തമാശയ്ക്ക് വേണ്ടിയാണ് മന്ത്രിയെ പിന്തുടര്‍ന്നതെന്നാണ് സംശയിക്കുന്നത്. പൊലീസ് ഇവര്‍ക്കെതിരെ നിയമനടപടികളിലേക്ക് നീങ്ങുമെന്നാണ് വിവരം.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ