ന്യൂയോര്‍ക്ക്: അമേരിക്കയിലെ ബ്രൂക്‌ലിനിലുണ്ടായ വെടിവയ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്കു പരുക്കേറ്റു. ഇന്നു രാവിലെ 6.55നായിരുന്നു വെടിവയ്പ്. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ലെന്നു ന്യൂയോര്‍ക്ക് പോലീസ് വക്താവ് അറിയിച്ചു.
മരിച്ചവരെയും പരുക്കേറ്റവരെയും തിരിച്ചറിഞ്ഞിട്ടില്ല. പരുക്കേറ്റവരില്‍ രണ്ടുപേര്‍ പുരുഷന്മാരും ഒരാള്‍ സ്ത്രീയുമാണ്. വെടിവയ്പുണ്ടായ സ്ഥലം സ്വകാര്യ ക്ലബ്ബാണെന്നാണു കരുതുന്നത്.