scorecardresearch
Latest News

ചത്തീസ്ഗഢില്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് നാല് ജവാന്മാര്‍ കൊല്ലപ്പെട്ടു

സന്ത് റാം എന്ന ജവാനാണ് മറ്റുളളവരെ വെടിവെച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്

Chhattisgarh, CRPF personnel, Maoist

ബിജാപൂര്‍: മാവോയിസ്റ്റ് സ്വാധീനമുളള ദക്ഷിണ ചത്തീസ്ഗഢില്‍ സിആര്‍പിഎഫ് ജവാന്റെ വെടിയേറ്റ് നാല് സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. വെടിവെപ്പില്‍ മറ്റൊരു സൈനികന് പരുക്കേറ്റു. ബിജാപൂര്‍ ജില്ലയിലെ ബസ്ഗുഡ ക്യാംപിലാണ് സംഭവം നടന്നതെന്നാണ് വിവരം.

സന്ത് റാം എന്ന ജവാനാണ് മറ്റുളളവരെ വെടിവെച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. വെടിവെക്കാനുണ്ടായ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: 4 crpf jawans killed 1 injured after their colleague opens fire