New Update
/indian-express-malayalam/media/media_files/O7qiLdqXZRvCyQt9Lt52.jpg)
എക്സ്പ്രസ് ഫൊട്ടോ
ഹരിയാന: ഹരിയാനയിലെ ധരുഹേരയിൽ ഫാക്ടറിയിൽ പൊട്ടിത്തെറി. ബോയിലർ പൊട്ടിത്തെറിച്ച് 39 തൊഴിലാളികൾക്ക് പരിക്കേറ്റതായാണ് വിവരം. ഫാക്ടറിയിൽ നിലവിൽ രക്ഷാപ്രവർത്തനം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു. പരിക്കേറ്റവരിൽ ഒരാളെ റോഹ്തക് പിജിഐഎംഎസിലേക്കും ബാക്കിയുള്ളവരെ ജില്ലയിലെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
Advertisment
വാഹനഭാഗങ്ങൾ നിർമിക്കുന്ന ലൈഫ്‌ലോങ് ഫാക്ടറിയിലാണ് സ്‌ഫോടനമുണ്ടായത്. “ഞങ്ങൾ ആശുപത്രികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഞങ്ങൾ ആംബുലൻസ് ഫാക്ടറിയിലേക്ക് അയച്ചു. നിരവധി പേർക്ക് പൊള്ളലേറ്റിട്ടുണ്ട്" റോഹ്തക് ആശുപത്രിയിലെ സിവിൽ സർജൻ ഡോ സുരേന്ദർ യാദവ് പറഞ്ഞു,
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.