scorecardresearch

ജെല്ലിക്കെട്ടില്‍ 38 പേര്‍ക്ക് പരുക്ക്; 10 പേരുടെ നില അതീവ ഗുരുതരം

ഏറ്റവും അധികം കാളകളെ കീഴടക്കുന്നയാള്‍ക്ക് ഒമനി വാനും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് സ്വര്‍ണ ചെയിനുമായിരുന്നു സമ്മാനം

ഏറ്റവും അധികം കാളകളെ കീഴടക്കുന്നയാള്‍ക്ക് ഒമനി വാനും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് സ്വര്‍ണ ചെയിനുമായിരുന്നു സമ്മാനം

author-image
WebDesk
New Update
ജെല്ലിക്കെട്ടില്‍ 38 പേര്‍ക്ക് പരുക്ക്; 10 പേരുടെ നില അതീവ ഗുരുതരം

തിരുച്ചി: തയ് പൊങ്കലിനോട് അനുബന്ധിച്ച് തമിഴ്നാട്ടില്‍ നടന്ന ജെല്ലിക്കെട്ടില്‍ കാളക്കൂറ്റന്‍മാരുടെ കുത്തേറ്റ് 18 കാണികള്‍ അടക്കം 38 പേര്‍ക്ക് പരുക്ക്. ഇതില്‍ 10 പേരുടെ നില അതീവ ഗുരുതരമാണ്. സാരമായി പരുക്കേറ്റ പത്തുപേരില്‍ ആറ് പേർ കാണികളും മൂന്ന് പേർ കാളകളുടെ മുതലാളിമാരുമാണ്.

Advertisment

തിരുച്ചിറപ്പള്ളിക്കു സമീപം പെരിയ സുരിയൂറില്‍ നടന്ന ജെല്ലിക്കെട്ടിലാണ് അപകടം നടന്നത്. അഴിച്ച് വിട്ട കാളകൂറ്റന്മാരെ കീഴടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ക്ക് കുത്തേറ്റത്. മെഡിക്കല്‍ ക്യാംപില്‍ പ്രഥമ ശുശ്രൂഷകള്‍ നല്‍കിയതിന് ശേഷം ഇവരെ ഉടന്‍ തന്നെ അടുത്തുള്ള മഹാത്മ ഗാന്ധി മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മൃഗ ഡോക്ടര്‍മാര്‍ അടങ്ങിയ സംഘത്തിന്റെ വിശദമായ പരിശോധനയ്ക്ക് ശേഷം 506 കാളക്കൂറ്റന്‍മാരാണ് ഒന്നിനു പുറകെ ഒന്നായി ഇറങ്ങിയത്. 509 കാളകളെയായിരുന്നു രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ ആരോഗ്യ നില തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി മൂന്നെണ്ണത്തിന്റെ അനുമതി മെഡിക്കല്‍ സംഘം നിഷേധിച്ചു.

തിരുച്ചി, പുതുക്കോട്ടൈ, തഞ്ചാവൂര്‍, അരിയലൂര്‍, പെരമ്പാലൂര്‍ തുടങ്ങിയ ജില്ലകളില്‍ നിന്നാണ് കാളകളെ എത്തിച്ചത്. 260 ആളുകളാണ് കാളകളെ കീഴടക്കാനായി ഇറങ്ങിയത്. ഏറ്റവും അധികം കാളകളെ കീഴടക്കുന്നയാള്‍ക്ക് ഒമനി വാനും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് സ്വര്‍ണ ചെയിനുമായിരുന്നു സമ്മാനം.

Advertisment

തമിഴ്നാട്ടിലെ എല്ലാ പ്രധാന ഉത്സവങ്ങളുടെയും ഭാഗമായി നടത്തുന്ന മത്സരമാണ് ജെല്ലിക്കെട്ട്. തമിഴ് ജനതയുടെ അഭിമാനത്തിന്റെയും തമിഴ് പുരുഷന്‍മാരുടെ പൗരുഷത്തിന്റെയും പ്രതീകമായാണ് ഇതിനെ കണക്കാക്കുന്നത്. സുപ്രീം കോടതി 2014ല്‍ ജെല്ലിക്കെട്ട് നിരോധിച്ചിരുന്നെങ്കിലും കടുത്ത പ്രക്ഷോഭത്തെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനസ് ഇറക്കി ജെല്ലിക്കെട്ട് നടത്താന്‍ അനുമതി നല്‍കുകയായിരുന്നു.

Jallikattu

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: