ഡൽഹി: രാജ്യതലസ്ഥാനത്തെ രോഹിണി പ്രദേശത്തെ ബവാന എന്ന സ്ഥലത്ത് 36 കാരനെ ഒരു സംഘം അജ്ഞാതർ വെടിവച്ച് കൊന്നു. ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന ഭാര്യയ്ക്കും വെടിയേറ്റു. ശനിയാഴ്ച രാത്രി 8.40 ഓടെയാണ്സംഭവം ഉണ്ടായത്.

അമിത് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. വെടിയേറ്റ ഉടൻ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. അരയ്ക്ക് താഴെ വലതുവശത്തായാണ് ഇദ്ദേഹത്തിന്റെ ഭാര്യ ജ്യോതിക്ക് വെടിയേറ്റത്.

മധുബൻ ചൗകിലെ സരോജ് ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. സംഭവത്തിന്റെ കാരണമെന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.  എങ്കിലും ജ്യോതിയുടെ ആദ്യ ഭർത്താവിനെ പൊലീസ് സംശയിക്കുന്നുണ്ട്.

കൊല്ലപ്പെട്ട അമിത്, ജ്യോതിയുടെ രണ്ടാം ഭർത്താവാണ്. ജ്യോതിക്ക് ആദ്യ ഭർത്താവിൽ രണ്ട് മക്കളുണ്ട്. ഒൻപത് വർഷം മുൻപാണ് ജ്യോതി, ആദ്യ ഭർത്താവ് സാത്‌പാലിനെ വിട്ട് അമിതിനൊപ്പം ജീവിതം ആരംഭിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook