തെഹ്‌റാൻ: അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ കമാൻഡർ ഖാസിം സുലൈമാനിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയിൽ വൻദുരന്തം. തിക്കിലും തിരക്കിലും പെട്ട് 35 പേർ കൊല്ലപ്പെട്ടു. 48ഓളം പേർക്ക് പരുക്കേറ്റതായും വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സംസ്കാര ചടങ്ങുകൾക്കായി സൊലേമാനിയുടെ മൃതദേഹം ജന്മനാടയ കിമാനിലേക്ക് എത്തിയപ്പോഴായിരുന്നു ദുരന്തമുണ്ടായത്. ലഭ്യമായ വീഡിയോ ദൃശ്യങ്ങളിൽ ആളുകൾ റോഡിൽ നിർജ്ജീവമായി കിടക്കുന്നതും മറ്റുള്ളവർ അലറുന്നതും അവരെ സഹായിക്കാൻ ശ്രമിക്കുന്നതും കാണാം.

ഇറാനിയൻ മാധ്യമമാണ് മരണ് നിരക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇറാൻ അടിയന്തര വൈദ്യ സഹായ തലവൻ പിറോസിൻ കോളിവന്ദ് അപകടം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. തിങ്കളാഴ്ച തെഹ്റാനിൽ നടന്ന വിലാപയാത്രയിൽ ഒരു ദശലക്ഷത്തിലധികം ആളുകളാണ് പങ്കുചേർന്നത്.

വെള്ളിയാഴ്‌ച പുലർച്ചെയാണ് ബാഗ്‌ദാദ് രാജ്യാന്തര വിമാനത്താവളത്തിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിലാണ് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് തലവന്‍ ജനറല്‍ ഖാസിം സുലൈമാനി അടക്കമുള്ള ആറുപേർ കൊല്ലപ്പെട്ടത്. ഇത് മധ്യ ഏഷ്യയിൽ വലിയ ഭീകരാവസ്ഥയാണ് സൃഷ്ടിച്ചിരിക്കുന്നത്. അമേരിക്കയ്ക്കെതിരെ പ്രതികാരം ചെയ്യുമെന്നാണ് ഇറാന്റെ നിലപാട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook