Latest News

ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 47 പേർ മരിച്ചു

മിനി ബസിനകത്ത് 45 ഓളം യാത്രക്കാർ ഉണ്ടായിരുന്നതായാണ് വിവരം

ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 47 ഓളം യാത്രക്കാർ മരിച്ചതായി റിപ്പോർട്ട്. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് വിവരം. ഉത്തരാഖണ്ഡിലെ പിപാലി – ഭുവൻ മോട്ടോർപാതയിൽ പൗരി ഗഡ്‌വാൾ മേഖലയിലാണ് അപകടം നടന്നത്.

പൊലീസും അഗ്നിരക്ഷ സേനയും ദേശീയ ദുരന്ത നിവാരണ സേനയും സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. രാംനഗറിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസിൽ ആൾക്കാൾ തിങ്ങിനിറഞ്ഞിരുന്നതായി പരി സൂപ്രണ്ട് ഓഫ് പൊലീസ് ജഗത് റാം പറഞ്ഞു. 55-60 പേർ ബസിനകത്ത് ഉണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു.

പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗവർണർ കെ.കെ.പോൾ, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിവേന്ദ്ര സിങ് റാവത്ത് എന്നിവർ ദുഃഖം രേഖപ്പെടുത്തി.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: 35 killed in bus accident in uttarakhands pauri garhwal district

Next Story
ഡൽഹിയിൽ വീട്ടിനകത്ത് 11 പേർ മരിച്ച നിലയിൽ
The moderation of comments is automated and not cleared manually by malayalam.indianexpress.com