ന്യൂഡല്‍ഹി: വീട്ടില്‍ കളിക്കാനെത്തിയ ഒന്നര വയസ്സുകാരിയെ സ്വന്തം മക്കള്‍ക്ക് മുന്നിലിട്ട് ബലാത്സംഗം ചെയ്തയാള്‍ പിടിയില്‍. ഡല്‍ഹി അമാന്‍ വിഹാറില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. കുട്ടിയെ ക്രൂര പീഡനത്തിനിരയാക്കിയ രാകേഷ് എന്നയാളാണ് പിടിയിലായത്.

അയല്‍വാസിയായ ഒന്നരവയസുകാരി, രാകേഷിന്റെ നാലും, രണ്ടും വയസ്സുള്ള മക്കളോടൊപ്പം കളിക്കാനെത്തിയതായിരുന്നു. കളിക്കുന്നതിനിടെ വീട്ടിലെ മുറിയില്‍ വെച്ച് മക്കള്‍ക്ക് മുന്നിലിട്ട് ഇയാള്‍ കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

33 വയസ്സുള്ള രാകേഷും ഭാര്യയും മക്കളുമാണ് വീട്ടില്‍ തമാസം. സംഭവം നടക്കുമ്പോള്‍ ഇയാളുടെ ഭാര്യ വീടിന്റെ ടെറസില്‍ വസ്ത്രം കഴുകുകയായിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ടാണ് ഇവര്‍ താഴെ വന്നത്. പിന്നീട് ഇവര്‍ കുട്ടിയെ സ്വന്തം വീട്ടില്‍ കൊണ്ടുവിടുകയായിരുന്നു. അടുത്ത വീട്ടില്‍ കളിക്കാന്‍ പോയ കുട്ടി വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ സ്വകാര്യഭാഗത്ത് നിന്നും രക്തമൊലിക്കുന്നത് കണ്ട് ശ്രദ്ധയില്‍ പെട്ട രക്ഷിതാക്കള്‍ ഉടനെ ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് പീഡനം നടന്നത് അറിഞ്ഞത്. കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. സ്വകാര്യഭാഗത്ത് നാല് തുന്നലുകളാണുള്ളത്.

കുട്ടിയെ പീഡിപ്പിച്ച ശേഷം രാകേഷ് ഒളിവില്‍ പോയിരുന്നുവെങ്കിലും ബുധനാഴ്ച രാത്രി പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ