Latest News

സ്വിസ് ബാങ്കില്‍ അവകാശികളില്ലാതെ ഇന്ത്യക്കാരുടെ 300 കോടി; രാഷ്ട്രീയക്കാരുടേതെന്ന് ആരോപണം

2017ല്‍ ഇന്ത്യക്കാര്‍ സ്വിസ് ബാങ്കുകളില്‍ നിക്ഷേപിച്ച സമ്പാദ്യം 50% വര്‍ദ്ധിച്ചതായി സ്വിസ് അധികൃതര്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത് അടുത്തിടെയാണ്.

ന്യൂഡല്‍ഹി: കള്ളപ്പണം ഇല്ലാതാക്കുക എന്നത് തങ്ങളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോഴും അവകാശപ്പെടുന്നത്. നോട്ട് നിരോധിക്കലിന് പിന്നിലും ഇതായിരുന്നു ലക്ഷ്യം. എന്നാല്‍ ഇതിനിടിയിലും സ്വിസ് ബാങ്കുകളില്‍ ഏറ്റെടുക്കാന്‍ ആളില്ലാതെ ഇന്ത്യക്കാരുടേതെന്ന് കരുതുന്ന 300 കോടിയുടെ സമ്പാദ്യം ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍.

ആകെയുള്ള 3500 നിഷ്‌ക്രിയ അക്കൗണ്ടുകളില്‍ ആറെണ്ണത്തിന് ഇന്ത്യന്‍ ബന്ധമുണ്ടെന്നാണ് വിവരം. എന്നാല്‍ ഇതില്‍ കൂടുതല്‍ അക്കൗണ്ടുകള്‍ ഇന്ത്യക്കാരുടേതായി ഉണ്ടാകാമെന്നാണ് റിപ്പോര്‍ട്ട്. ഈ അക്കൗണ്ടുകളുടെ ഉടമസ്ഥരെപ്പറ്റിയുള്ള കൃത്യമായ വിവരങ്ങള്‍ ബാങ്കുകളില്‍ ഇല്ല. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് സ്വിസ് ബാങ്ക് അവകാശികളില്ലാത്ത സമ്പാദ്യത്തിന്റെ കണക്ക് പ്രസിദ്ധീകരിക്കുന്നത്. ആവശ്യമായ തിരിച്ചറിയല്‍ രേഖയുമായി എത്തിയാല്‍ അക്കൗണ്ട് ഉടമകള്‍ക്കോ അവകാശികള്‍ക്കോ ഈ തുക കൈമാറുമെന്നാണ് സ്വിസ് അധികൃതരുടെ നിലപാട്.

അതേസമയം ഇന്ത്യക്കാരുടേതെന്ന് സംശയിക്കുന്ന അക്കൗണ്ടുകളില്‍ ആകെക്കൂടി നിക്ഷേപിച്ചിരിക്കുന്ന തുക ഏകദേശം 300 കോടിയോളം വരുമെന്നാണ് ഓംബുഡ്‌സ്മാന്‍ പുറത്തുവിട്ട കണക്കുകളില്‍ പറയുന്നത്. ഏറെക്കുറെ കൃത്യമായ വിവരങ്ങള്‍ ഉള്ള ആറ് ഇന്ത്യക്കാരുടെ അക്കൗണ്ടുകളില്‍ മുന്നെണ്ണത്തിന്റെ വിലാസം ഇന്ത്യയിലാണ്. ഒരാള്‍ പാരീസിലും മറ്റൊരാള്‍ ലണ്ടനിലുമാണ് വിലാസം നല്‍കിയിരിക്കുന്നത്. ആറാമന്റെ കാര്യത്തില്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളുടേതാണ് ഈ സമ്പാദ്യമെന്ന് ആരോപണം നിലനില്‍ക്കുന്നതിനിടയിലാണ് വീണ്ടും സ്വിസ് അധികൃതര്‍ വെളിപ്പെടുത്തല്‍ നടത്തിയത്. 2017ല്‍ ഇന്ത്യക്കാര്‍ സ്വിസ് ബാങ്കുകളില്‍ നിക്ഷേപിച്ച സമ്പാദ്യം 50% വര്‍ദ്ധിച്ചതായി സ്വിസ് അധികൃതര്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത് അടുത്തിടെയാണ്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: 300 crore in swiss banks assumed to be of indians

Next Story
ഡൽഹിയിൽ സാകേത് കോടതി കോംപ്ലക്സിൽ അഭിഭാഷകയെ സീനിയർ അഭിഭാഷകൻ ബലാൽസംഗം ചെയ്തുGangrape, Gurgaon gangrape, Gurgaon police, Sohna gangrape, Bhondsi, latest gurgaon news
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express