പാരീസ്: ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസിലുണ്ടായ സ്‌ഫോടനത്തില്‍ 30 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ നാലു പേരുടെ നില ഗുരുതരമാണെന്ന് മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാരീസിന്റെ വടക്കുകിഴക്കന്‍ അതിര്‍ത്തിപ്രദേശമായ വിയ്യാപിന്റെയിലാണ് സംഭവം. ഇവിടെ നടന്ന കാര്‍ണിവലിനിടെയാണ് സ്‌ഫോടനമുണ്ടയാത്.
കാര്‍ണിവലില്‍ പ്രദര്‍ശിപ്പിച്ച ‘മിസ്റ്റര്‍ കാര്‍ണിവല്‍’ എന്ന കോലത്തിന് തീകൊടുത്തപ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്. സമീപത്തുണ്ടായിരുന്ന കാഴ്ച്ചക്കാര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുമാണ് പരുക്കേറ്റത്.
https://www.youtube.com/watch?v=lpZNPKrNTzM
വൈക്കോലും മരവും കൊണ്ടുണ്ടാക്കിയ കോലത്തിനാണ് തീകൊടുത്തത്. പൊട്ടിത്തെറിയുണ്ടായപ്പോള്‍ കാര്‍ണിവലിന്റെ ഭാഗമായിരിക്കുമെന്നാണ് കരുതിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. എന്നാല്‍ രക്തത്തില്‍ കുളിച്ച കുട്ടികള്‍ അടക്കമുളളവരെ കണ്ടപ്പോഴാണ് നടന്നത് അപകടമാണെന്ന് തിരിച്ചറിഞ്ഞതെന്നും ഇവര്‍ പറഞ്ഞു.
പ്രാദേശിക സമയം വൈകീട്ട് 5.30ഓടെയാണ് സ്‌ഫോടനമുണ്ടായത്. പൊട്ടിത്തെറി അബദ്ധവശാല്‍ ഉണ്ടായതാണെന്നും സ്‌ഫോടനത്തിന് ഭീകരാക്രമണവുമായി ബന്ധമില്ലെന്നും അധികൃതര്‍ അറിയിച്ചു. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.