Latest News

‘നമ്മള്‍ പാക്കിസ്ഥാനില്‍ മൂന്ന് മിന്നലാക്രമണങ്ങള്‍ നടത്തി’: വെളിപ്പെടുത്തലുമായി രാജ്നാഥ് സിങ്

പക്ഷെ മൂന്നാമത്തെ ആക്രമണത്തെ പറ്റി പറയുന്നില്ലെന്നും രാജ്നാഥ് സിങ്

Rajnath Singh

മംഗളൂരു: പാക്കിസ്ഥാനില്‍ ഇന്ത്യ മൂന്നാമതൊരു മിന്നലാക്രമണം കൂടി നടത്തിയിരുന്നതായി ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. ഉറി ഭീകരാക്രമണത്തിന് ശേഷം നടത്തിയ തിരിച്ചടിയും, പുല്‍വാമയ്ക്ക് ശേഷം ബാലാക്കോട്ടില്‍ നടത്തിയ വ്യോമാക്രമണത്തിനും പുറമെ മൂന്നാമതൊരു ആക്രമണം കൂടി നടത്തിയിട്ടുണ്ടെന്നാണ് അദ്ദേഹം അവകാശവാദം ഉന്നയിച്ചത്.

‘കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ മൂന്ന് തവണ നമ്മള്‍ അതിര്‍ത്തി കടന്ന് വിജയകരമായ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. രണ്ട് ആക്രമങ്ങളെ കുറിച്ച് ഞാന്‍ നിങ്ങളോട് പറയാം. ഉറിക്ക് ശേഷം ഒന്ന്, പുല്‍വാമയ്ക്ക് ശേഷം ഒന്ന്. പക്ഷെ മൂന്നാമത്തെ ആക്രമണത്തെ പറ്റി പറയുന്നില്ല,’ രാജ്നാഥ് സിങ് പറഞ്ഞു.

‘ഇന്ത്യ ഇനിയും ശക്തിയില്ലാത്ത രാജ്യമല്ല. ഉറി ഭീകരാക്രമണത്തിന് ശേഷമായിരുന്നു സൈന്യം പാക്കിസ്ഥാനില്‍ ആദ്യമായി സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയത്. പുല്‍വാമയില്‍ ആക്രമണം നടത്തിയതിന് തിരിച്ചടിയായി ബാലാക്കോട്ടിലെ ഭീകരകേന്ദ്രത്തില്‍ വ്യോമാക്രമണം നടത്തി എന്നാണ് സൈന്യം അവകാശപ്പെടുന്നത്. എന്നാല്‍ പൈന്‍ മരങ്ങളാണ് ഇന്ത്യ നശിപ്പിച്ചതെന്നാണ് പാക്കിസ്ഥാന്റെ ആരോപണം. സൈന്യം വ്യോമാക്രമണം നടത്തിയിട്ടുണ്ടെങ്കില്‍ തെളിവ് പുറത്ത് വിടണമെന്ന് കേന്ദ്രത്തോട് പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ട്. ഇതിനിടയിലാണ് മൂന്നാമതൊരു മിന്നലാക്രമണം നടത്തിയെന്ന് കേന്ദ്രമന്ത്രി അവകാശപ്പെടുന്നത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: 3 strikes in 5 years rajnath singhs

Next Story
മസൂദ് അസറിനെ പാക്കിസ്ഥാനിലേക്ക് വിട്ടയച്ചത് ബി.ജെ.പി സര്‍ക്കാരായിരുന്നു: രാഹുല്‍ ഗാന്ധിRahul Gandhi, രാഹുൽ ഗാന്ധി, congress, കോൺഗ്രസ്, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express