ഗോ​​​​​​​​​ര​​​​​​​​​ഖ്പുർ: പ്രാ​​​​​​​​​ണ​​​​​​​​​വാ​​​​​​​​​യു ല​​​​​​​​​ഭി​​​​​​​​​ക്കാ​​​​​​​​​തെ ഉ​​​​​​​​​ത്ത​​​​​​​​​ർ​​​​​​​​​പ്ര​​​​​​​​​ദേ​​​​​​​​​ശി​​​​​​​​​ലെ സ​​​​​​​​​ർ​​​​​​​​​ക്കാ​​​​​​​​​ർ മെ​​​​​​​​​ഡി​​​​​​​​​ക്ക​​​​​​​​​ൽ കോളേജിൽ 3 കുട്ടികൾ കൂടി മരണത്തിന് കീഴടങ്ങി. ഇന്ന് പുലർച്ചയോടെയാണ് 3 കുട്ടികൾ കൂടി മരിച്ചത്. പുതിയ ഓക്സിജൻ സിലണ്ടറുകൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതീവ ഗുരുതരാവസ്ഥയിലായിരുന്ന കുട്ടികളെ രക്ഷിക്കാനായില്ല. ഇതോടെ 5 ദിവസത്തിനുള്ളിൽ ഗോരഖ്പൂർ ആശുപത്രിയിൽ മരിച്ച കുട്ടികളുടെ എണ്ണം 66 ആയി.

അതേസമയം ആശുപത്രി പരിസരത്തെ വൃത്തിയില്ലായ്മയാണ് ദുരന്തത്തിന് വഴിവെച്ചതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചു. “വൃത്തിയില്ലാത്ത പരിസരമാണ് കുട്ടികളുടെ മരണത്തിന് കാരണമായത്. തുറസ്സായ സ്ഥലത്തെ മലമൂത്ര വിസര്‍ജ്ജനവും ഒരു കാരണമാണ്. വൃത്തിയില്ലാത്ത പരിസരം കുട്ടികളുടെ മരണത്തിലേക്ക് നയിക്കുന്നു. പരിസരം വൃത്തിയാക്കുക എന്ന ഉദ്ദേശത്തോടെയാണ് പ്രധാനമന്ത്രി സ്വച്ഛ് ഭാരത് പദ്ധതി ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​നെ സ​സ്പെ​ൻ‌​ഡ് ചെ​യ്ത. സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണ​ത്തി​നും ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​ന്ന​ത​ല അ​ന്വേ​ഷ​ണ​ത്തി​നാ​ണ് ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്. മെ​ഡി​ക്ക​ല്‍ വി​ഭ്യാ​ഭ്യ​സ മ​ന്ത്രി അ​ശു​തോ​ഷ് ട​ണ്ഡനാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഗു​രു​ത​ര​മാ​യ അ​ലം​ഭാ​വം പ്രി​ന്‍​സി​പ്പ​ലി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യ​താ​യി മ​ന്ത്രി പ​റ​ഞ്ഞു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലത്തില്‍ നടന്നത് കൊലപാതകമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, ബഹുജന്‍ പാര്‍ട്ടി നേതാക്കള്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജി വെക്കണമെന്ന് ആവശ്യപ്പെട്ടു.

സംഭവത്തില്‍ എന്തൊക്കെ തരത്തില്‍ വിമര്‍ശിച്ചാലും അത് മതിയാകാതെ വരുമെന്ന് ബിഎസ്പി നേതാവ് മായാവതി പറഞ്ഞു. ഉത്തര്‍പ്രദേശ് ഭരിക്കുന്ന ബിജെപി സര്‍ക്കാരാണ് ദുരന്തത്തിന് ഉത്തരവാദികളെന്നും കുറ്റക്കാരെ ശിക്ഷിക്കണമെന്നും കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ