/indian-express-malayalam/media/media_files/uploads/2023/08/crime-.jpg)
മണിപ്പൂരില്‍ ബിജെപി സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ച് കുക്കി പീപ്പിള്‍സ് അലയന്‍സ്
ഇംഫാൽ : മണിപ്പൂരിലെ പുതിയ അക്രമസംഭവങ്ങളിൽ, ശനിയാഴ്ച പുലർച്ചെ ബിഷ്ണുപൂർ ജില്ലയിലെ ക്വാക്തയിൽ മെയ്തേയ് സമുദായത്തിൽ നിന്നുള്ള മൂന്ന് പേർ കൊല്ലപ്പെട്ടു. നിലവിൽ വെടിവയ്പ്പ് തുടരുന്ന മെയ്തേയ് ആധിപത്യമുള്ള ബിഷ്ണുപൂർ ജില്ലയുടെയും കുക്കി-സോമി ആധിപത്യമുള്ള ചുരാചന്ദ്പൂർ ജില്ലയുടെയും അതിർത്തിയിലുള്ള പ്രദേശത്ത് സംഭവം വീണ്ടും സംഘർഷാവസ്ഥ സൃഷ്ടിച്ചു.
ക്വാക്ത രണ്ട് ജില്ലകളുടെ അതിർത്തിയിലാണ്. വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, മരിച്ചവരിൽ അച്ഛനും മകനും ഉൾപ്പെടുന്നുവെന്ന് പോലീസ് പറഞ്ഞു. മൂവരും ഉറങ്ങിക്കിടക്കുമ്പോൾ വെടിവെയ്ക്കുകയും പിന്നീട് വാളുകൊണ്ട് വെട്ടുകയുമായിരുന്നുവെന്ന് പോലീസിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.
"മൂവരും ദുരിതാശ്വാസ ക്യാമ്പിലാണ് കഴിഞ്ഞിരുന്നതെങ്കിലും സ്ഥിതി മെച്ചപ്പെട്ടതിനെ തുടർന്ന് വെള്ളിയാഴ്ച ക്വാക്തയിലെ അവരുടെ വസതികളിലേക്ക് മടങ്ങുകയായിരുന്നു," പോലീസിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. സംഭവത്തിന് തൊട്ടുപിന്നാലെ, ക്വാക്തയിൽ രോഷാകുലരായ ഒരു ജനക്കൂട്ടം തടിച്ചുകൂടി. അവർ ചുരാചന്ദ്പൂരിലേക്ക് പോകാൻ തുടങ്ങിയെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞതായി പോലീസ് പറഞ്ഞു.
ശനിയാഴ്ച രാവിലെ ക്വാക്തയ്ക്ക് സമീപം ഉണ്ടായ കനത്ത വെടിവെപ്പിൽ ഒരു പോലീസുകാരനുൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. പോലീസുകാരന്റെ മുഖത്ത് സാരമായി പരിക്കേറ്റിട്ടുണ്ട്. മൂന്നുപേരെയും ചികിത്സയ്ക്കായി ഇംഫാലിലെ രാജ് മെഡിസിറ്റിയിൽ എത്തിച്ചിട്ടുണ്ട്. അവർ അപകടനില തരണം ചെയ്തുവെന്ന് പോലീസ് പറഞ്ഞു.
35 കുക്കി-സോമി ആളുകളുടെ സംസ്‌കാരം വ്യാഴാഴ്ച രണ്ട് ജില്ലകളുടെ അതിർത്തിയിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചതിന് ശേഷമാണ് ഇത്. കുക്കി-സോമി ആധിപത്യമുള്ള ചുരാചന്ദ്പൂർ ജില്ലയുടെയും മെയ്തേയ് ആധിപത്യം പുലർത്തുന്ന ബിഷ്ണുപൂർ ജില്ലയുടെയും അതിർത്തിയിലുള്ള ടോർബംഗിലാണ് ശവസംസ്കാരം നടത്താൻ ഉദ്ദേശിക്കുന്നത്. മേയ് 3 ന് ആദ്യം അക്രമം പൊട്ടിപ്പുറപ്പെട്ടതും ടോർബംഗിലാണ് എന്നത് ശ്രദ്ധേയമാണ്.
"ആഭ്യന്തര മന്ത്രിയുടെ അഭ്യർത്ഥന പ്രകാരം" സംസ്‌കാരം അഞ്ച് ദിവസം വൈകിപ്പിക്കാൻ തീരുമാനിച്ചതായി വ്യാഴാഴ്ച രാവിലെ ഐടിഎൽഎഫ് ഒരു പ്രസ്താവന ഇറക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us