scorecardresearch

Pakistan Terror Attack: പാക്കിസ്ഥാൻ സൈനിക ആസ്ഥാനത്ത് ആക്രമണം; മൂന്ന് മരണം

ആക്രമണം നടന്ന സൈനിക സേനയുടെ ആസ്ഥാനം, സൈനിക കന്റോൺമെന്റിന് സമീപമുള്ള തിരക്കേറിയ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്

ആക്രമണം നടന്ന സൈനിക സേനയുടെ ആസ്ഥാനം, സൈനിക കന്റോൺമെന്റിന് സമീപമുള്ള തിരക്കേറിയ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്

author-image
WebDesk
New Update
Pak military attack

Terrorists Attack in Peshawar Updates (Photo: X/@AsiaWarZone)

Terrorists Attack in Peshawar Updates: പെഷ്വാർ: പാക്കിസ്ഥാനിൽ പാരാമിലിട്ടറി ഹെഡ് ക്വാട്ടേഴ്‌സ് ആക്രമിച്ച് തോക്കുധാരി. തിങ്കളാഴ്ചയാണ് വടക്ക് പടിഞ്ഞാറൻ പാകിസ്ഥാനിലെ പെഷ്വാറിൽ പാരാമിലിട്ടറി ഹെഡ്ക്വാട്ടേഴ്‌സിന് നേരെ ആക്രമണം നടന്നത്. രണ്ട് ചാവേറുകൾ ഹെഡ്ക്വാട്ടേഴ്‌സ് കോംപ്ലെക്‌സിന് നേരെയും ആക്രമണം നടത്തി. മൂന്ന് പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്. 

Advertisment

Also Read:സംഘർഷങ്ങൾക്ക് അയവില്ല; അഫ്ഗാനിസ്ഥാനുമായുള്ള സമാധാന ചർച്ചകൾ പരാജയമെന്ന് പാക്കിസ്ഥാൻ

ആദ്യ ചാവേർ ഹെഡ്ക്വാട്ടേഴ്‌സ് കവാടത്തിലും രണ്ടാമൻ കോംപൗണ്ടിലും ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ട് വിശദമാക്കുന്നത്. പൊലീസും സൈന്യവും മേഖലയിൽ എത്തിയിട്ടുണ്ട്. ഹെഡ്ക്വാട്ടേഴ്‌സിനുള്ളിൽ ഇനിയും തീവ്രവാദികളുണ്ടെന്നാണ് സംശയിക്കുന്നത്.

Also Read:പാക്കിസ്ഥാനിൽ കോടതി വളപ്പിൽ സ്ഫോടനം; കാർ പൊട്ടിത്തെറിച്ച് 12 മരണം

Advertisment

സൈനിക കന്റോൺമെന്റിന് സമീപത്താണ് ആക്രമണം നേരിട്ട പാരാമിലിട്ടറി ഹെഡ്ക്വാട്ടേഴ്‌സുള്ളത്. നിരവധി ആളുകളാണ് മേഖലയിൽ താമസിക്കുന്നത്. മേഖലയിലെ റോഡുകൾ അടച്ച് ഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ്. പ്രദേശം പോലീസിന്റെ നിയന്ത്രണത്തിലാണെന്ന് പെഷവാർ ക്യാപിറ്റൽ സിറ്റി പോലീസ് ഓഫീസർ ഡോ. മിയാൻ സയീദ് അഹമ്മദ് പറഞ്ഞു.

Also Read:നിലപാടിൽ മാറ്റമില്ല; ട്രംപ് ഫാസ്റ്റാണെന്ന് ആവർത്തിച്ച് മംദാനി

ആക്രമണം നടന്ന സൈനിക സേനയുടെ ആസ്ഥാനം, സൈനിക കന്റോൺമെന്റിന് സമീപമുള്ള തിരക്കേറിയ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയുടെ തലസ്ഥാനമായ പെഷവാറിലാണ് ഇത് നടന്നത്.

Read More: യുക്രെയ്ൻ യുദ്ധം: അമേരിക്ക മുന്നോട്ടുവച്ച 28 ഇന പദ്ധതി അന്തിമവാഗ്ദാനമല്ലെന്ന് ട്രംപ്

Pakistan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: