/indian-express-malayalam/media/media_files/uploads/2018/11/blast-cats-002.jpg)
ഛണ്ഡീഗഡ്: അമൃത്സറിൽ ഉണ്ടായ സ്‌ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. അമൃത്സറിലെ അഡ്‌ലിവാൽ ഗ്രാമത്തിലാണ് സംഭവം. നിരൺകാരി മിഷൻ ഭവനിലാണ് സ്‌ഫോടനം നടന്നത്. ഇവിടെ മത സമ്മേളനം നടന്ന് കൊണ്ടിരിക്കെയാണ് അക്രമം ഉണ്ടായത്. സിഖ് മതവിശ്വാസികളിലെ ഒരു വിഭാഗമായ നിരണ്‍കാരികളുടെ മതകേന്ദ്രത്തിന് നേരെയാണ് അക്രമം നടന്നത്. സ്‌ഫോടനം നടക്കുമ്പോള്‍ 250 പേരായിരുന്നു ഇവിടെ ഉണ്ടായിരുന്നത്.
രണ്ട് ബൈക്കുകളിലായെത്തിയവർ സ്‌ഫോടക വസ്തുക്കൾ കെട്ടിടത്തിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ നൽകിയ വിവരം. ഇതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരുക്കേറ്റവരെ ഗുരുനാനാക് ദേവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗ്രനേഡ് എറിഞ്ഞ സംഘത്തിന്റെ കൈയ്യില്‍ തോക്കും ഉണ്ടായിരുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് സംഭവത്തെ അപലപിച്ച് രംഗത്തെത്തി.
സംഭവത്തില്‍ എത്രയും വേഗം പ്രതികളെ പിടികൂടാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയതായി അദ്ദേഹം അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന് അദ്ദേഹം 5 ലക്ഷം രൂപ പ്രഖ്യാപിച്ചു. സംസ്ഥാനത്തേക്ക് ആറ് കൊടും ഭീകരർ കടന്നിട്ടുണ്ടെന്ന് നൈരത്തെ മുന്നറിയിപ്പുണ്ടായിരുന്നു. സ്ഫോടനം ഭീകരാക്രമണമാണോയെന്ന് പരിശോധിച്ച് വരികയാണെന്നും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.