scorecardresearch
Latest News

ഗഗന്‍യാന്‍: മൂന്ന് ഇന്ത്യക്കാര്‍ ഏഴ് ദിവസം ബഹിരാകാശത്ത് തങ്ങും; പദ്ധതി ചെലവ് 10,000 കോടി

2022ല്‍ ദൗത്യം വിജയകരമായാല്‍ മനുഷ്യനെ ബഹിരാകാശത്തേക്ക്‌ അയക്കുന്ന ലോകത്തെ നാലാമത്തെ രാജ്യമാകും ഇന്ത്യ

ന്യൂഡല്‍ഹി: 2022ല്‍ ഗഗന്‍യാന്‍ പദ്ധതിയിലൂടെ ഇന്ത്യ മൂന്നുപേരെ ബഹിരാകാശത്തെത്തിക്കുമെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. 10,000 കോടി രൂപയാണു പദ്ധതിക്കു ചെലവ്‌ പ്രതീക്ഷിക്കുന്നത്‌. ഈ ബജറ്റ് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി 2022 ല്‍ ഗഗന്‍യാന്‍ പദ്ധതി നടപ്പാക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. മൂന്ന് ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞന്മാര്‍ 7 ദിവസം വരെ ബഹിരാകാശത്ത് തങ്ങും. ദൗത്യം വിജയകരമായാല്‍ മനുഷ്യനെ ബഹിരാകാശത്തേക്ക്‌ അയക്കുന്ന ലോകത്തെ നാലാമത്തെ രാജ്യമാകും ഇന്ത്യ.യു.എസ്‌.എ., റഷ്യ, ചൈന എന്നീ രാജ്യങ്ങളാണു മുന്‍ഗാമികള്‍.

ജി.എസ്‌.എല്‍.വി. മാര്‍ക്‌ 3 റോക്കറ്റുകളുടെ സഹായത്തോടെ രണ്ട്‌ ആളില്ലാത്ത ബഹിരാകാശ യാത്രകള്‍ക്കു ശേഷമായിരിക്കും നടപടിയെന്നും നിയമമന്ത്രി പറഞ്ഞു. മൂന്നു പേരുടെ മൊഡ്യൂളുകള്‍ ഉള്‍പ്പെടുന്ന പേടകം ഭൂമിയില്‍നിന്ന്‌ 300-400 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ എത്തിക്കും. ഏഴു ദിവസംവരെ അവിടെ തങ്ങിയശേഷം പേടകം വിജയകരമായി കടലില്‍ ഇറക്കാനാണു മിഷന്‍ ഗംഗന്‍യാനിലൂടെ ഉദ്ദേശിക്കുന്നത്‌. ദൗത്യം വിജയകരമായാല്‍ മനുഷ്യനെ ബഹിരാകാശത്തേക്ക്‌ അയക്കുന്ന ലോകത്തെ നാലാമത്തെ രാജ്യമാകും ഇന്ത്യ.യു.എസ്‌.എ., റഷ്യ, ചൈന എന്നീ രാജ്യങ്ങളാണു മുന്‍ഗാമികള്‍.

40 മാസത്തിനുള്ളില്‍ ആളില്ലാത്ത ആദ്യ ദൗത്യം പൂര്‍ത്തിയാക്കാനാകുമെന്നാണു പ്രതീക്ഷ. അഞ്ച്‌ മുതല്‍ ഏഴു ദിവസത്തേക്ക്‌ മൂന്നംഗ സംഘത്തെ ബഹിരാകാശത്തേക്ക്‌ അയക്കാനാണ്‌ പദ്ധതി. ദൗത്യത്തിനു വേണ്ടിയുള്ള ബഹിരാകാശ യാത്രികരെ വ്യോമസേനയും ഐ.എസ്‌.ആര്‍.ഒയും ചേര്‍ന്നു തെരഞ്ഞെടുക്കും.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: 3 indians to spend 7 days in space in rs 10000 crore gaganyaan plan