Latest News

ഡല്‍ഹിയില്‍ സ്കൂളിലുണ്ടായ തീപിടിത്തത്തില്‍ അധ്യാപികയും രണ്ട് കുട്ടികളും മരിച്ചു

യൂ​ണി​ഫോം തു​ണി​ക​ള്‍ സൂ​ക്ഷി​ച്ചി​രു​ന്ന മു​റി​യി​ലാ​ണ് തീ​പി​ടി​ച്ച​ത്

Delhi, ഡല്‍ഹി, Fire, തീപിടുത്തം, Death, മരണം, school, സ്കൂള്‍, mother, daughter, son, death

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ ഫ​രീ​ദാ​ബാ​ദി​ൽ സ്കൂ​ളി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ അ​ധ്യാ​പി​ക​യും ര​ണ്ടു കു​ട്ടി​ക​ളും മ​രി​ച്ചു. ഫ​രീ​ദാ​ബാ​ദ്‌ ദു​ബു​വാ കോ​ള​നി​യി​ലു​ള്ള സ്‌​കൂ​ളി​ലാ​ണ് സം​ഭ​വം. യൂ​ണി​ഫോം തു​ണി​ക​ള്‍ സൂ​ക്ഷി​ച്ചി​രു​ന്ന മു​റി​യി​ലാ​ണ് തീ​പി​ടി​ച്ച​ത്. പി​ന്നീ​ട് ഇ​ത് വ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.

ഗുജറാത്തിലെ സൂറത്തില്‍ കോച്ചിങ് സെന്ററില്‍ തീപിടിത്തത്തില്‍ 22 പേര്‍ മരിച്ചതിന്റെ ഞെട്ടലിലാണ് രാജ്യം. സൂറത്തിലെ പോലെ തന്നെ ഫരീദാബാദിലും അ​ഗ്നി​ശ​മ​ന​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്താ​ന്‍ വൈ​കി​യ​താ​യി ആ​രോ​പ​ണ​മു​ണ്ട്. അതേസമയം ഇടുങ്ങിയ വഴിയാണ് വൈകാന്‍ കാരണമാക്കിയതെന്നാണ് അഗ്നിശമനാ സേനയുടെ വാദം.

ഇതേ സ്കൂളില്‍ പഠിപ്പിക്കുന്ന അധ്യാപികയും ഇവരുടെ രണ്ട് മക്കളുമാണ് മരിച്ചതെന്നാണ് വിവരം. സ്കൂള്‍ അവധിയില്‍ ആയിരുന്നെങ്കിലും ഇവര്‍ ഇവിടെയായിരുന്നു താമസിച്ചിരുന്നത്. വീടിന്റെ മുകള്‍ ഭാഗത്ത് കൂടിയാണ് മൂവരേയും പുറത്തെടുത്തത്. ഗുരുതരമായി പൊളളലേറ്റ മൂന്ന് പേരും ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റ് രണ്ട് പേര്‍ക്ക് കൂടി പൊളളലേറ്റു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: 3 including two children dead in fire at school in faridabad near delhi

Next Story
മോദി തിരഞ്ഞെടുപ്പിൽ ജയിച്ചത് നുണകൾ കൊണ്ട്: രാഹുൽ ഗാന്ധി
The moderation of comments is automated and not cleared manually by malayalam.indianexpress.com