തിരുപ്പതി: ആന്ധ്രപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തിന്റെ ഭാഗമായ ശ്രീ ഗോവിന്ദരാജസ്വാമി ക്ഷേത്രത്തില്‍ നിന്നും മൂന്ന് സ്വര്‍ണ കിരീടങ്ങള്‍ മോഷണം പോയി. ദേവന്മാര്‍ക്ക് ചാര്‍ത്തിയിരുന്ന രത്നങ്ങള്‍ പതിച്ച സ്വര്‍ണ കിരീടങ്ങളാണ് മോഷണം പോയത്. 12ാം നൂറ്റാണ്ടില്‍ പണി കഴിപ്പിച്ച ക്ഷേത്രത്തില്‍ വൈകുന്നേരം പ്രസാദ വിതരണത്തിനിടയിലാണ് മോഷണം നടന്നതെന്നാണ് നിഗമനം.

ക്ഷേത്ര സുപ്രണ്ട് ശ്രീ ഘ്യാനപ്രകാശിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. മലയപ്പ ദൈവം, ശ്രീദേവി, ഭൂദേവി എന്നിവരുടെ 1,351 ഗ്രാം തൂക്കമുളള കിരീടങ്ങളാണ് കാണാതായത്. 528 ഗ്രാം, 408 ഗ്രാം, 415 ഗ്രാം വീതമാണ് ഓരോ കിരീടത്തിന്റേയും തൂക്കം. സംഭവത്തില്‍ പൊലീസ് ക്ഷേത്രപരിസരത്തി പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു.

‘ഞങ്ങള്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്. സംഭവസമയത്ത് സ്ഥലത്ത് ഉണ്ടായിരുന്ന എല്ലാവരേയും ചോദ്യം ചെയ്യും,’ അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. മോഷണം നടന്നതിന് പിന്നാലെ ബിജെപി പ്രവര്‍ത്തകര്‍ ക്ഷേത്രത്തിന്റെ പുറത്ത് പ്രതിഷേധിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ