/indian-express-malayalam/media/media_files/2025/12/03/mavoist-2025-12-03-19-44-22.jpg)
ഛത്തീസ്‌ഗഡില്‍ വൻ ഏറ്റുമുട്ടല്‍
ബിജാപൂർ: ഛത്തീസ്‌ഗഡിലെ ബിജാപൂരിനും ദന്തേവാഡയ്ക്കും ഇടയിലുള്ള അതിർത്തിയിലുണ്ടായ ഏറ്റുമുട്ടലില്‍ 12 നക്‌സലൈറ്റുകളെ സുരക്ഷാ സേന വധിച്ചു. ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ വീരമൃത്യു വരിച്ചതായി അധികൃതര്‍ അറിയിച്ചു. ബിജാപൂരിനും ദന്തേവാഡയ്ക്കും ഇടയിലുള്ള അതിർത്തിയില്‍ ഏറ്റുമുട്ടൽ നടക്കുകയാണെന്നും സംയുക്ത നക്‌സൽ വിരുദ്ധ സംഘം സംഭവസ്ഥലത്തുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
Also Read:രാജ്യത്ത് 70 ഓളം ഇൻഡിഗോ വിമാനങ്ങൾ സർവ്വീസ് റദ്ദാക്കി; സാങ്കേതിക തകരാറെന്ന് കമ്പനി
പ്രദേശത്ത് വെടിവയ്പ്പ് തുടരുകയാണ്. 12 മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്‌തു. ഏറ്റുമുട്ടലിൽ പരിക്കേറ്റ ഒരു സൈനികനെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ജില്ലാ റിസർവ് ഗാർഡ്, സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ്, സിആർപിഎഫിൻ്റെ കോബ്രയുടെ ഒരു ബറ്റാലിയൻ എന്നിവയിലെ ഉദ്യോഗസ്ഥരാണ് ഓപ്പറേഷനിൽ ഉൾപ്പെട്ടതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
"സംയുക്ത സംഘം പതിവ് തെരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടെ സൈനികരെ കണ്ടയുടൻ മാവോയിസ്റ്റുകൾ വെടിയുതിർത്തു. സൈനികർ ശക്തമായി തിരിച്ചടിച്ചു. സ്ഥലത്തുണ്ടായിരുന്ന സൈനികർ പ്രദേശം വളഞ്ഞു, മാവോയിസ്റ്റുകളെ പിടികൂടാൻ ശ്രമിക്കുകയാണ്. ഇരുവശത്തുനിന്നും ഇടയ്ക്കിടെ വെടിവയ്പ്പ് തുടരുന്നു. ഇതുവരെ 12 നക്‌സലൈറ്റുകള്‍ കൊല്ലപ്പെട്ടു"- ബസ്തർ ഐജിപി സുന്ദർരാജ് പറഞ്ഞു.
മാവോ-നക്സൽ ഏറ്റമുട്ടലിൽ സമീപകാലത്തുണ്ടായ ഏറ്റവും വലിയ ഏറ്റുമുട്ടലാണ് ബുധനാഴ്ച ബിദാപൂരിൽ ഉണ്ടായത്. 2024-ലാണ് ഇതിന് മുൻപ് ഇത്രയും വലിയ ഏറ്റുമുട്ടൽ ഉണ്ടായത്. 2024 നവംബർ 22-ന് സുക്‌മയിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാ സേന 10 മാവോയിസ്റ്റുകളെ വധിച്ചിരുന്നു. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട നക്‌സലൈറ്റുകളിൽ ഒരു കമാൻഡറും ഉൾപ്പെട്ടിരുന്നു.
Also Read:സഞ്ചാർ സാഥി ആപ്പിൽ യുടേൺ, ഭേദഗതിക്ക് തയ്യാറെന്ന് കേന്ദ്ര സർക്കാർ; നടപടി വ്യാപക എതിർപ്പിന് പിന്നാലെ
2024 ഒക്ടോബർ നാലിന് ഛത്തീസ്ഗഡിലെ ഏറ്റവും വലിയ ഏറ്റുമുട്ടലിൽ, അബുജ്മദിലെ വനങ്ങളിൽ 38 നക്സലൈറ്റുകളെ സൈനികർ വധിച്ചിരുന്നു. നാരായൺപൂർ ദന്തേവാഡ ജില്ലയിലെ അതിർത്തി പ്രദേശമായ തുൽതുലി, നെന്ദൂർ ഗ്രാമങ്ങൾക്കിടയിലാണ് ഏറ്റുമുട്ടൽ നടന്നത്. ഡിആർജി, എസ്ടിഎഫ് ടീമുകളാണ് ഏറ്റുമുട്ടലിൽ പങ്കെടുത്തിരുന്നത്. അടുത്തിടെ നിരവധി നക്സലൈറ്റുകൾ ആയുധം ഉപേക്ഷിച്ചത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു.
Read More:ഭർത്താവിന് നൽകിയ സമ്മാനങ്ങൾ തിരികെ ലഭിക്കാൻ വിവാഹമോചിതരായ മുസ്ലീം സ്ത്രീകൾക്ക് അർഹതയുണ്ട്: സുപ്രീം കോടതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us