ജ​മ്മു: ജ​മ്മു കശ്മീരിന്റെ പ്ര​ത്യേ​ക പ​ദ​വി ആ​ർ​ട്ടി​ക്കി​ൾ 370 റ​ദ്ദാ​ക്കി​യ​തി​നു പി​ന്നാ​ലെ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് ഇ​ള​വ് വ​രു​ത്തി സ​ർ​ക്കാ​ർ. അ​ഞ്ചു ജി​ല്ല​ക​ളി​ലെ 2ജി ​ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ളും ലാ​ൻ​ഡ്ഫോ​ണ്‍ സേ​വ​ന​ങ്ങ​ളും സ​ർ​ക്കാ​ർ പു​നഃസ്ഥാ​പി​ച്ചു. ജ​മ്മു, റി​യാ​സി, സാം​ബ, ക​ഠ്‌വ, ഉ​ദം​പു​ർ ജി​ല്ല​ക​ളി​ലാ​ണ് ഇ​ള​വ് വ​രു​ത്തി​യ​ത്.

നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഘ​ട്ടം​ഘ​ട്ട​മാ​യി ഇ​ള​വ് വ​രു​ത്തു​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്നു. വെ​ള്ളി​യാ​ഴ്ച മു​ത​ൽ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ ഗ​വ​ർ​ണ​ർ സ​ത്യ​പാ​ൽ മാ​ലി​ക് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച മു​ത​ൽ സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ളും തു​റ​ന്നേ​ക്കു​മെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം.

ശേഷിക്കുന്ന അഞ്ച് ജില്ലകളായ കിഷ്ത്വാർ, ദോഡ, രാംബാൻ, രാജൗരി, പൂഞ്ച് ജില്ലകളിൽ മൊബൈൽ ഇന്റർനെറ്റ് ഉൾപ്പെടെയുള്ള സെല്ലുലാർ സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

ആർട്ടിക്കിൾ 370 പ്രകാരം ജമ്മു കശ്മീരിന് നൽകിയിട്ടുള്ള പ്രത്യേക പദവി ഇല്ലാതാക്കാനുള്ള നീക്കത്തിന് മുന്നോടിയായി കേന്ദ്രം, ഓഗസ്റ്റ് നാലിന് രാത്രി മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവയ്ക്കുകയായിരുന്നു. ജമ്മുവിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള ഒരു ഡസനോളം നേതാക്കൾ ഇപ്പോഴും വീട്ടു തടങ്കലിലാണ്.

രാജൗരി, കിഷ്ത്വാർ ജില്ലകളിലെ സിആർ‌പി‌സി സെക്ഷൻ 144 പ്രകാരം പുറപ്പെടുവിച്ച നിരോധനാജ്ഞ ഭരണകൂടം പൂർണ്ണമായും നീക്കി. ഈ നിയന്ത്രണങ്ങൾ ഈ രണ്ട് ജില്ലകളിലും രാത്രികാലങ്ങളിൽ മാത്രം തുടരുമെന്ന് വൃത്തങ്ങൾ അറിയിച്ചു.

അതേസമയം, രജൗരിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ശനിയാഴ്ച മുതൽ വീണ്ടും തുറക്കാൻ ഭരണകൂടം ഉത്തരവിട്ടു.

എന്നിരുന്നാലും, ജമ്മു ഡിവിഷന്റെ മിക്ക ഭാഗങ്ങളിലും ജീവിതം സാധാരണമാണ്. റിയാസി, ഉദാംപൂർ, ജമ്മു, സാംബ, കതുവ ജില്ലകളിൽ പതിവുപോലെ സർക്കാർ ഓഫീസുകളും ബാങ്കുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കുന്നുണ്ട്.

Read More News Stories Here

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook