ഇസ്ലാമാബാദ്: കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഇന്ത്യയില്‍ നിന്ന് പാകിസ്ഥാനില്‍ അഭയാര്‍ത്ഥികളായി എത്തിയ 298 പേര്‍ക്ക് പൗരത്വം നല്‍കിയതായി പാകിസ്ഥാന്റെ വെളിപ്പെടുത്തല്‍. പാകിസ്ഥാന്‍ മുസ്ലീം ലീഗ് നേതാവ് ഷെയ്ക് റൊഹെയ്ല്‍ അസ്ഘറിന്റെ ചോദ്യത്തിന് മറുപടിയായി പാക് ആഭ്യന്തര മന്ത്രാലയമാണ് ഈ വിവരം പുറത്തുവിട്ടത്. 2012 മുതല്‍ 2017 ഏപ്രില്‍ വരെയുള്ള കണക്കുകളാണ് പുറത്തുവിട്ടിരിക്കുന്നത്.

2012ല്‍ പാകിസ്ഥന്‍ 48 പേര്‍ക്ക് പൗരത്വം നല്‍കിയിരുന്നു. 2013ല്‍ 75ഉം 2014ല്‍ 76 പേര്‍ക്കുമാണ് പൗരത്വം നല്‍കിയത്. 2015ല്‍ 15 പേര്‍ക്കു മാത്രം പൗരത്വം നല്‍കിയപ്പോള്‍ 2016ല്‍ 69 പേര്‍ക്കും ഈ വര്‍ഷം ഏപ്രില്‍ വരെ 15 പേര്‍ക്കും പൗരത്വം നല്‍കി.

പൗരത്വം ലഭിക്കാന്‍ നിരവധി ബുദ്ധിമുട്ടുകളുള്ള രാജ്യമാണ് പാകിസ്ഥാന്‍. ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ബര്‍മ എന്നിവിടങ്ങൡ നിന്ന് അനധികൃതമായി നിരവധി പേര്‍ പാകിസ്ഥാനില്‍ അഭയാര്‍ത്ഥികളായി കഴിയുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ